രാഹുലിന് ആശ്വാസം ; കോടതിയലക്ഷ്യ കേസ് സുപ്രിംകോടതി തള്ളി ; രാഹുൽ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം

ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പാലിക്കണമെന്നും, കൂടുതല്‍ സൂക്ഷ്മതയോടെ പെരുമാറണമെന്നും കോടതി
രാഹുലിന് ആശ്വാസം ; കോടതിയലക്ഷ്യ കേസ് സുപ്രിംകോടതി തള്ളി ; രാഹുൽ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് നിർദേശം

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി സു​പ്രീം കോ​ട​തി തള്ളി. കേസിൽ രാഹുൽ ഗാന്ധി കോടതിയിൽ നടത്തിയ ഖേദപ്രകടനം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയി, ജസ്റ്റിസുമായാ സഞ്ജയ് കിഷൻ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കോടതി അലക്ഷ്യ ഹർജി തീർപ്പാക്കിയത്.

ഭാവിയിൽ രാഹുൽ ഗാന്ധി കൂടുതൽ ജാഗ്രത പാലിക്കണമെന്നും, കൂടുതല്‍ സൂക്ഷ്മതയോടെ പെരുമാറണമെന്നും കോടതി വ്യക്തമാക്കി. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മോ​ഷ​ണം ന​ട​ത്തി​യ​താ​യി സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യെ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ബി​ജെ​പി നേ​താ​വ് മീ​നാ​ക്ഷി ലേ​ഖി​യാ​ണ് കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി ന​ൽ​കി​യ​ത്.

പുനഃപരിശോധനാ ഹർജിക്കാർ ഹാജരാക്കിയ മൂന്ന് രഹസ്യരേഖകൾ പരിഗണിക്കുമെന്ന് കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതി നൽകിയ വിധിയിൽ ‘ചൗക്കിദാർ ചോർ ഹേ’ എന്നു മോദിയെക്കുറിച്ചു കോടതി പറഞ്ഞെന്നാണു രാഹുൽ പറഞ്ഞത്. ഇതിൽ ആദ്യം ഖേദപ്രകടനം നടത്തിയ രാഹുല്‍ പിന്നീടു കോടതിയില്‍ മാപ്പു പറയുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com