റഫാൽ കേസിൽ സുപ്രിംകോടതി വിധി ഇന്ന് ; രാഹുൽ ​ഗാന്ധിക്കും നിർണായകം

ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരാണ് വിധി പറയുന്നത്
റഫാൽ കേസിൽ സുപ്രിംകോടതി വിധി ഇന്ന് ; രാഹുൽ ​ഗാന്ധിക്കും നിർണായകം

ന്യൂ​ഡ​ൽ​ഹി: റഫാല്‍ വിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി തള്ളിയ വിധിക്ക് എതിരായ പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ്, ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസില്‍ വിധി പറയുന്നത്. റ​ഫാ​ൽ ഇ​ട​പാ​ടി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ലു​ള്ള തീ​രു​മാ​നം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന് നിർണായകമാണ്.

റഫാല്‍ ഇടപാടില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അന്വേഷണം ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ കഴിഞ്ഞ ഡിസംബര്‍ 14നാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ഫ്രഞ്ച് കമ്പനിയായ ദസ്സോയില്‍നിന്ന് 36 വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. കേസില്‍ വിശദമായ വാദം കേട്ട കോടതി ഹര്‍ജി തള്ളുകയായിരുന്നു.

ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരാണ് റഫാല്‍ കേസില്‍ വിധി പറയുന്നത്. കേ​ന്ദ്ര സ​ർ​ക്കാ​ർ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച് കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ൽ ഗു​രു​ത​ര​മാ​യ തെ​റ്റു​ണ്ടെ​ന്നും ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രും ഹ​ർ​ജി​ക്കാ​രാ​യ യ​ശ്വ​ന്ത് സി​ൻ​ഹ, അ​രു​ണ്‍ ഷൂ​രി, ആം ​ആ​ദ്മി പാ​ർ​ട്ടി എം​പി സ​ഞ്ജ​യ് സിം​ഗ്, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ എ​ന്നി​വ​രു​മാ​ണ് പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ന​ൽ​കി​യ​ത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികളില്‍ വിധി പറഞ്ഞതിനു ശേഷമാവും റഫാല്‍ കേസിലെ വിധി.

കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ലും സു​പ്രീം കോ​ട​തി ഇ​ന്നു വി​ധി പ​റ​യും. റ​ഫാ​ൽഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മോ​ഷ​ണം ന​ട​ത്തി​യ​താ​യി സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യെ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ബി​ജെ​പി നേ​താ​വ് മീ​നാ​ക്ഷി ലേ​ഖി​യാ​ണു കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി ന​ൽ​കി​യ​ത്. റ​ഫാ​ൽ കേ​സി​ൽ വി​ധി പ​റ​യു​ന്ന ബെ​ഞ്ച് ത​ന്നെ​യാ​ണ് ഈ ​കേ​സും പ​രി​ഗ​ണി​ക്കു​ന്ന​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com