വായുമലിനീകരണം രൂക്ഷം ; ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം കൂടി അവധി

പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് നിർദേശം നൽകിയത്
വായുമലിനീകരണം രൂക്ഷം ; ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം കൂടി അവധി

ന്യൂഡല്‍ഹി:  വായുമലിനീകരണ തോത് വീണ്ടും ഉയര്‍ന്നതോടെ ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം കൂടി അവധി. ഡല്‍ഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാഴം, വെള്ളി ദിവസങ്ങൾ കൂടി അടച്ചിടാന്‍ നിര്‍ദേശം നൽകി. പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റിയാണ് നിർദേശം നൽകിയത്.

ഡല്‍ഹിയിലെ എല്ലാ ജില്ലകളിലെയും മിക്‌സിങ് പ്ലാന്റുകളും ക്രഷറുകളും വെള്ളിയാഴ്ച രാവിലെ വരെ അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഫരീദാബാദ്, ഗുരുഗ്രാം, നോയിഡ, ഗ്രേറ്റര്‍ നോയിഡ, സോണിപത്ത്, പാനിപ്പത്ത്, ബഹദൂര്‍ഗഡ്, ഭിവാഡി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതിവാതകത്തിലേക്കോ കാര്‍ഷിക അവശിഷ്ടങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനത്തിലേക്കോ ഇനിയും മാറാത്തവയും കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ വ്യവസായശാലകള്‍ നവംബര്‍ 15 വരെ അടച്ചിടാനും നിര്‍ദേശിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ ഇനിയും പി.എന്‍.ജിയിലേക്ക് മാറാത്ത വ്യവസായശാലകള്‍ നവംബര്‍ 15വരെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്നും പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com