കൊൽക്കത്തയിൽ വീണ്ടും എസ്എഫ്ഐ; ഒൻപത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്‍സി യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ ജയം

ഇടവേളയ്ക്ക് ശേഷം ബംഗാളില്‍ വരവറിയിച്ച് വീണ്ടും എസ്എഫ്ഐ
കൊൽക്കത്തയിൽ വീണ്ടും എസ്എഫ്ഐ; ഒൻപത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രസിഡന്‍സി യൂനിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ ജയം

കൊല്‍ക്കത്ത: ഇടവേളയ്ക്ക് ശേഷം ബംഗാളില്‍ വരവറിയിച്ച് വീണ്ടും എസ്എഫ്ഐ. ഒൻപത് വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്ത പ്രസിഡന്‍സി യൂനിവേഴ്സിറ്റി കാമ്പസിൽ അവർ വിജയിച്ചു. വന്‍ ഭൂരിപക്ഷത്തോടെ എസ്എഫ്ഐ ഭരണം ഒറ്റക്ക് പിടിച്ചെടുത്തു.

നേരത്തെ 2017ലായിരുന്നു സര്‍വകലാശാല കാമ്പസില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബറിലാണ് സര്‍ക്കാര്‍ ഏകീകൃത സര്‍വകലാശാലകളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്‍കിയത്. അഞ്ച് പ്രധാന പാനലുകളിലും എസ്എഫ്ഐ മികച്ച വിജയം നേടി.

30 വര്‍ഷങ്ങള്‍ക്ക് ശേഷം ഗേള്‍സ് കോമണ്‍ റൂം സെക്രട്ടറി പാനലിലും എസ്എഫ്ഐ വിജയിച്ചു. ഇന്‍റിപെന്‍ഡന്‍റ് കണ്‍സോളിഡേഷന്‍, എസ്എഫ്ഐ, ഐസ- ഡിഎസ്ഒ, എഐഎസ്എഫ് എന്നിവരാണ് പ്രധാനമായി മത്സര രംഗത്തുണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com