'ഗാന്ധിജിയുടെ മരണം യാദൃച്ഛികം', ഒഡീഷ സര്‍ക്കാരിന്റെ ബുക്ക്‌ലെറ്റിനെതിരെ പ്രതിഷേധം ശക്തം

സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ബുക്ക്‌ലെറ്റിലെ പരാമര്‍ശമാണ് വിവാദമായത്
'ഗാന്ധിജിയുടെ മരണം യാദൃച്ഛികം', ഒഡീഷ സര്‍ക്കാരിന്റെ ബുക്ക്‌ലെറ്റിനെതിരെ പ്രതിഷേധം ശക്തം

ഭുവനേശ്വര്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ യാദൃച്ഛിക മരണമായി ചിത്രീകരിച്ച് പ്രസിദ്ധീകരിച്ച ഒഡീഷ സര്‍ക്കാരിന്റെ ബുക്കലെറ്റിനെതിരെ പ്രതിഷേധം ശക്തം. സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ബുക്ക്‌ലെറ്റിലെ പരാമര്‍ശമാണ് വിവാദമായത്. 

യാദൃച്ഛികമായുണ്ടായ സംഭവങ്ങളാണ് ഗാന്ധിജിയുടെ മരണത്തിലേക്ക് നയിച്ചത് എന്ന് രണ്ട് പേജുള്ള ബുക്ക്‌ലെറ്റില്‍ പറയുന്നു. our bapuji; a glimpse  എന്ന പേരിലാണ് ഗാന്ധിയുടെ 150ാം ജന്മവാര്‍ഷിത്തോട് അനുബന്ധിച്ച് ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്. 

വസ്തുതകളെ വളച്ചൊടിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ ഒഡീഷയില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്. ചരിത്രം തിരുത്താനും, യുവതലമുറയെ തെറ്റിദ്ധരിപ്പിക്കാനുമുള്ള നീക്കമാണ് ഇതെന്നാണ് വിമര്‍ശനം ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com