ബം​ഗളൂരുവിൽ വിമാനം തെന്നിമാറി; പുൽമേട്ടിൽ നിന്ന് വീണ്ടും പറന്നു; ഒഴിവായത് വൻ ദുരന്തം

ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാൻഡ് ചെയ്യവെ ​ഗോഎയർ കമ്പനിയുടെ വിമാനമാണ് റ​ണ്‍​വേ​യി​ല്‍ ​നി​ന്ന് സ​മീ​പ​ത്തെ പു​ല്‍​മേ​ട്ടി​ലേ​ക്ക് തെ​ന്നി​ മാ​റി​യ​ത്
ബം​ഗളൂരുവിൽ വിമാനം തെന്നിമാറി; പുൽമേട്ടിൽ നിന്ന് വീണ്ടും പറന്നു; ഒഴിവായത് വൻ ദുരന്തം

ബം​ഗ​ളൂ​രു: ലാ​ന്‍​ഡിങി​നി​ടെ വിമാനം റ​ണ്‍​വേ​യി​ല്‍ ​നി​ന്നു തെ​ന്നി​ മാ​റി. ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ലാൻഡ് ചെയ്യവെ ​ഗോഎയർ കമ്പനിയുടെ വിമാനമാണ് റ​ണ്‍​വേ​യി​ല്‍ ​നി​ന്ന് സ​മീ​പ​ത്തെ പു​ല്‍​മേ​ട്ടി​ലേ​ക്ക് തെ​ന്നി​ മാ​റി​യ​ത്. പൈ​ല​റ്റ് വി​മാ​ന​ത്തി​ന്‍റെ വേ​ഗ​ത വ​ര്‍​ധി​പ്പി​ച്ച്‌ പു​ല്‍​മേ​ട്ടി​ല്‍ നി​ന്ന് വീ​ണ്ടും പ​റ​ന്നു​യ​ര്‍​ന്നു. പി​ന്നീ​ട് ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സു​ര​ക്ഷി​ത​മാ​യി ലാ​ന്‍​ഡ് ചെ​യ്തു. വൻ ദുരന്തമാണ് ഒഴിവായത്.

180 യാ​ത്ര​ക്കാ​രു​മാ​യി നാ​ഗ്പൂ​രി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഗോ​എ​യ​ര്‍ വി​മാ​ന​മാ​ണ് വ​ന്‍ ദു​ര​ന്ത​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഡ​യ​റക്ടറേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. യാ​ത്ര​ക്കാ​ര്‍​ക്കോ ജീ​വ​ന​ക്കാ​ര്‍​ക്കോ പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.

എ​ന്നാ​ല്‍ വി​മാ​നം എ​യ​ര്‍​സ്ട്രി​പ്പി​ന് പു​റ​ത്ത് ലാ​ന്‍​ഡ് ചെ​യ്ത​ത് പൈ​ല​റ്റി​ന്‍റെ തെ​റ്റു ​കാ​ര​ണ​മാ​ണോ മോ​ശം കാ​ലാ​വ​സ്ഥ കൊ​ണ്ടാ​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. ജീ​വ​ന​ക്കാ​രോ​ട് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​റി ബോ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ഡി​ജി​സി​എ നി​ര്‍​ദേ​ശം ന​ല്‍​കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com