ബൈക്ക് യാത്രക്കാര്‍ക്ക് നേരെ കുതിച്ചുച്ചാടി പുളളിപ്പുലി, അത്ഭുത രക്ഷപ്പെടല്‍; നടുക്കുന്ന വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th November 2019 12:07 AM |
Last Updated: 16th November 2019 12:07 AM | A+A A- |
പുളളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് ബൈക്ക് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു.സുശാന്ത നന്ദ ഐഎഫ്എസാണ് ഭീതിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.
രാത്രിയിലാണ് സംഭവം. റോഡിലൂടെ രണ്ട് യാത്രക്കാരുമായി കടന്നുവരികയാണ് ബൈക്ക്. അതിനിടെ റോഡരികില്‍ കാട്ടില്‍ പതിയിരിക്കുന്ന പുളളിപ്പുലി ബൈക്ക് ലക്ഷ്യമാക്കി കുതിച്ചുപായുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. ബൈക്കിന് അരികില്‍ എത്താറായപ്പോള്‍ പിന്നിലുളള യാത്രക്കാരനെ ലക്ഷ്യമാക്കി പുളളിപ്പുലി ചാടുന്നത് നടുക്കത്തോടെയാണ് ദൃശ്യമാകുന്നത്.
എന്നാല്‍ ശ്രമം നിഷ്ഫലമായി പുളളിപ്പുലി കാട്ടില്‍ മറയുകയാണ്. അതിനിടെ ഭയത്തോടെ പിന്നിലുളള ബൈക്ക് യാത്രക്കാരന്‍ തിരിഞ്ഞു നോക്കുന്നതും വാഹനത്തിന്റെ വേഗത കൂട്ടി ഓടിച്ചുപോകുന്നിടത്തുമാണ് വീഡിയോ അവസാനിക്കുന്നത്. സ്ഥലം എവിടെയാണെന്ന് വ്യക്തമല്ല. നിമിഷനേരം കൊണ്ട് ആയിരങ്ങളാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്.
How could the leopard miss itAll were waiting to give right of way to its real owner, the leopard, when a motorcyclist wanted to have his way. Would have been his last ride. Please learn to respect the wild pic.twitter.com/j2yZiwEx7K
— Susanta Nanda IFS (@susantananda3) November 15, 2019