ഭര്‍ത്താവിനെയും കാമുകനെയും കെട്ടിയിട്ടു; പെണ്‍കുട്ടിയെയും ഭാര്യയെയും ബലാത്സംഗം ചെയ്തു; നാല്‍പ്പത്തിയഞ്ചുകാരന്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th November 2019 05:49 AM |
Last Updated: 16th November 2019 05:49 AM | A+A A- |

അഹമ്മദാബാദ്: ബലാത്സംഗ കേസില്‍ കുപ്രസിദ്ധ കുറ്റവാളി അക്ബര്‍ അലിയാസ് സാന്ധി അറസ്റ്റില്‍. ഭര്‍ത്താവിന്റെയും കാമുകന്റെയും മുന്നില്‍ വച്ച് ബലാത്സംഗം ചെയ്ത രണ്ട് കേസുകളിലായാണ് നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റിലായത്. അഹമ്മദാബാദില്‍വച്ചാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് കൂട്ട ബലാത്സംഗ കേസുകളിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു പെണ്‍കുട്ടിയെയും വീട്ടമ്മയെയും കാമുകന്റെയും ഭര്‍ത്താവിന്റെയും മുന്നിലിട്ട് ഇയാള്‍ ബലാത്സംഗം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍ പോയ ഇവരെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു. കാമുകനും കാമുകിയും റോഡിലൂടെ നടക്കുന്നതിനിടെ ഇയാളും കൂട്ടാളിയും തടഞ്ഞുനിര്‍ത്തി സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൈയില്‍ ആഭരണമില്ലെന്നറിഞ്ഞതിന് പിന്നാലെ കാമുകിയുടെ ദുപ്പട്ട ഉപയോഗിച്ച് കാമുകനെ കെട്ടിയിട്ട് പെണ്‍കുട്ടിയെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
രണ്ടാമത്തെ കേസില്‍ ഭാര്യയും ഭര്‍ത്താവും ഷെഡില്‍ കിടന്നുറങ്ങുമ്പോള്‍ പുലര്‍ച്ചെ മുന്നരയ്ക്ക് ഇയാളും കൂട്ടാളിയും എത്തുകയായിരുന്നു. കത്തികാണിച്ച് സ്വര്‍ണാഭരണങ്ങളും പണവും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം ഇല്ലെന്ന് മനസിലാക്കിയതിന് പിന്നാലെ ഭര്‍ത്താവിനെ കെട്ടിയിട്ട് മുപ്പതുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇയാള്‍ നിരവധി കൊലക്കേസുകളിലും കവര്‍ച്ചാകേസുകളിലും പ്രതിയാണ്. കൂടാതെ പതിനെട്ടോളം ഭവനഭേദനം, പോക്കറ്റടി, അനധികൃതമായി ആയുധങ്ങള്‍ സൂക്ഷിക്കല്‍ തുടങ്ങിയ കേസുകളും ഇയാള്‍ക്കും കൂട്ടാളിക്കും എതിരെയുണ്ട്.നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. സമീപപ്രദേശങ്ങളില്‍ ഇയാളും കൂട്ടാളിയം കൂടി വ്യാപകമായി അഴിഞ്ഞാട്ടം നടത്തുന്നതിനെ തുടര്‍ന്ന് പൊലീസിന് വലിയ തലവേദനയായിരുന്നു.