സോഷ്യല്‍മീഡിയ വഴി ഡേറ്റിങ്; 79കാരന്റെ ഭാര്യയുടെ സ്വര്‍ണം അടിച്ചുമാറ്റി സ്പാനിഷ് വനിത; ഒന്നരകോടിയുടെ തട്ടിപ്പില്‍ അന്വേഷണം

സോഷ്യല്‍മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് സ്പാനിഷ് വനിത 79കാരന്റെ ഒന്നരകോടി രൂപ തട്ടിയെടുത്തതായി പരാതി
സോഷ്യല്‍മീഡിയ വഴി ഡേറ്റിങ്; 79കാരന്റെ ഭാര്യയുടെ സ്വര്‍ണം അടിച്ചുമാറ്റി സ്പാനിഷ് വനിത; ഒന്നരകോടിയുടെ തട്ടിപ്പില്‍ അന്വേഷണം

മുംബൈ: സോഷ്യല്‍മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് സ്പാനിഷ് വനിത 79കാരന്റെ ഒന്നരകോടി രൂപ തട്ടിയെടുത്തതായി പരാതി. യൂറോപ്യന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് 44 കാരി മുംബൈ സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത്. ഇതിന്റെ മറവില്‍ 79കാരന്റെ ഭാര്യയുടെ പേരിലുളള ഒന്നര കോടി രൂപ മൂല്യമുളള സ്വര്‍ണം സ്പാനിഷ് വനിത തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്.

മഹാരാഷ്ട്രയിലെ മുളുന്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. റിട്ടയേര്‍ഡ് എന്‍ജിനീയറായ 79കാരനാണ് തട്ടിപ്പിന് ഇരയായത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഇരുവരും സോഷ്യല്‍മീഡിയ വഴി സൗഹൃദത്തിലായത്.പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മെയ് മാസത്തില്‍ സൗഹൃദ സംഭാഷണത്തിനിടെ, സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ഒരു പാര്‍സല്‍ അയക്കുന്നതായി സ്പാനിഷ് വനിത മുംബൈ സ്വദേശിയോട് പറഞ്ഞു. എന്നാല്‍ സമ്മാനം സ്വീകരിക്കാന്‍ 79കാരന്‍ തയ്യാറായില്ല. തുടര്‍ന്ന് സമ്മാനം ഏതെങ്കിലും അനാഥാലയത്തിന് നല്‍കിയാല്‍ മതിയെന്ന് വിവിയന്‍ ലവറ്റ് എന്ന പേരുളള 44 കാരി പറഞ്ഞതായി റിട്ടയേര്‍ഡ് എന്‍ജിനീയര്‍ പരാതിയില്‍ പറയുന്നു.

ഒരു മാസം കഴിഞ്ഞപ്പോള്‍ കസ്റ്റംസ് ഓഫീസര്‍ ആണെന്ന് പറഞ്ഞ് രാധിക ശര്‍മ്മ എന്ന പേരില്‍ മറ്റൊരു സ്ത്രീ വിളിച്ച് ജ്വല്ലറി പാര്‍സലിന് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണം അടച്ചു. വീണ്ടും ഒരാഴ്ച കഴിഞ്ഞ്  വിദേശ കറന്‍സി കൈവശം വച്ചതിന്റെ പേരില്‍ തന്നെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതായും 30 രൂപ പിഴയായി അടയ്ക്കാന്‍ ആവശ്യപ്പെട്ടതായും സ്പാനിഷ് വനിത 79കാരനോട് പറഞ്ഞു.  ഭാര്യയുടെ സ്വര്‍ണം പണയം വച്ച് മുംബൈ സ്വദേശി 30 ലക്ഷം രൂപ നല്‍കി. തുടര്‍ന്ന് സ്വന്തം ഫഌറ്റ് വില്‍ക്കാനുളള ശ്രമം അമേരിക്കയില്‍ ജോലി ചെയ്യുന്ന മകന്‍ അറിഞ്ഞതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com