വീൽ ഡിസ്ക് പൊട്ടി; കേരള എക്സ്പ്രസ് പാളം തെറ്റി; ഒഴിവായത് വലിയ അപകടം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th November 2019 12:08 AM |
Last Updated: 17th November 2019 12:08 AM | A+A A- |
ഹൈദരാബാദ്: ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ വെച്ചാണ് അപകടമുണ്ടായത്. വീൽ ഡിസ്ക് പൊട്ടിയതാണ് അപകട കാരണം. അപകടത്തില്‍ ആളപായമില്ല.
പാൻട്രി കോച്ചാണ് പാളം തെറ്റിയതെന്നും ആശങ്കപ്പെടാനില്ലെന്നും റെയിൽവേ അധികൃതര്‍ അറിയിച്ചു. ചിറ്റൂരിലെ യെർപ്പാഡു സ്റ്റേഷനിലേക്ക് ട്രെയിൻ പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്. വേഗം കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.