അടിച്ചാല്‍ ഇനി രാത്രിയും തിരിച്ചടി; അഗ്‌നി 2ന്റെ രാത്രികാല പരീക്ഷണം വിജയം

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് അഗ്‌നി മിസൈല്‍ വികസിപ്പിച്ചത്.
അടിച്ചാല്‍ ഇനി രാത്രിയും തിരിച്ചടി; അഗ്‌നി 2ന്റെ രാത്രികാല പരീക്ഷണം വിജയം

ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 2 ന്റെ രാത്രികാല പരീക്ഷണം വിജയം. സൈന്യത്തിന്റെ സ്റ്റ്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് ആണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. ഒഡീഷയില്‍ അബ്ദുള്‍കലാം ദ്വീപിലായിരുന്നു പരീക്ഷണ വിക്ഷേപണം നടന്നത്.

പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് അഗ്‌നി മിസൈല്‍ വികസിപ്പിച്ചത്. 17 ടണ്‍ ഭാരമുള്ള മിസൈലിന് 20 മീറ്റര്‍ ആണ് നീളം. 2,000 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള മിസൈലിന് 1,000 കിലോയോളം പേലോഡ് വഹിക്കാനാകും. ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ ശേഷിയുള്ളതാണ് അഗ്‌നി മിസൈല്‍. സെക്കന്‍ഡില്‍ 3.5 കിലോമീറ്ററാണ് മിസൈലിന്റെ വേഗം.

നിലവില്‍ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും പ്രഹരപരിധി ഏറിയ ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 5 ആണ്. ഭൂഖണ്ഡാന്ത ബാലിസ്റ്റിക് മിസൈലായ അഗ്‌നി 5ന് 5,000 കിലോമീറ്ററാണ് പ്രഹര പരിധി. നിലവില്‍ മിസൈല്‍ സൈന്യത്തിന്റെ ഭാഗമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com