അയോധ്യ : പുനഃപരിശോധന ഹര്‍ജിയുടെ കാര്യത്തില്‍  മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം ഇന്ന് ; സ്ഥലം ഏറ്റെടുക്കുന്നതിലും നിലപാട് വ്യക്തമാക്കും

പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചാല്‍ ഭൂമി സ്വീകരിക്കുന്നത് മാറ്റിവച്ചേക്കും.
അയോധ്യ : പുനഃപരിശോധന ഹര്‍ജിയുടെ കാര്യത്തില്‍  മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം ഇന്ന് ; സ്ഥലം ഏറ്റെടുക്കുന്നതിലും നിലപാട് വ്യക്തമാക്കും

ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കണോ എന്ന കാര്യത്തില്‍ അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനം ഇന്ന്. അഞ്ചേക്കര്‍ സ്ഥലം പള്ളി പണിയാന്‍ ഏറ്റെടുക്കണോയെന്ന കാര്യത്തിലും ലക്‌നൗവില്‍ നടക്കുന്ന യോഗം നിലപാട് വ്യക്തമാക്കും. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് പുറമെ നിയമ വിദഗ്ധരും, കേസിലെ കക്ഷികളും യോഗത്തില്‍ പങ്കെടുക്കും.

അയോധ്യ കേസില്‍ മുസ്ലീം വ്യക്തി നിയമബോര്‍ഡ് കക്ഷി അല്ലാത്തതിനാല്‍ കേസില്‍ കക്ഷികളായവര്‍ മുഖേന പുനഃപരിശോധന ഹര്‍ജി നല്‍കുന്നതിനെ കുറിച്ചാണ് ആലോചന നടക്കുന്നത്. പള്ളി പണിയാനായുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുതെന്ന നിലപാടിലാണ് ബോര്‍ഡിലെ നിരവധി അംഗങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍. പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചാല്‍ ഭൂമി സ്വീകരിക്കുന്നത് മാറ്റിവച്ചേക്കും.

അതേ സമയം പുനഃപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. വിധിയെ ചോദ്യം ചെയ്യാനില്ലെന്ന് കേസിലെ പ്രധാന കക്ഷിക്കാരിലൊരാലായ ഇക്ബാല്‍ അന്‍സാരിയും വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം സ്ത്രീകളെ പള്ളികളില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ടുള്ള വിഷയം കൂടി സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ടതും യോഗത്തില്‍ ചര്‍ച്ചയായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com