അയോധ്യ വിധി രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാ​ഗം; മുസ്ലിങ്ങളും ശ്രീരാമനെ ആരാധിച്ചവർ; ബാബ രാം​ദേവ്

ഇന്ത്യയിലെ 99 ശതമാനം മുസ്ലിങ്ങളും മത പരിവര്‍ത്തനം ചെയ്യപ്പെട്ട് എത്തിയവരാണെന്നും അവരും ശ്രീരാമനെ ആരാധിച്ചവരാണെന്നും ബാബാ രാംദേവ്
അയോധ്യ വിധി രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാ​ഗം; മുസ്ലിങ്ങളും ശ്രീരാമനെ ആരാധിച്ചവർ; ബാബ രാം​ദേവ്

ന്യൂഡൽഹി: ഇന്ത്യയിലെ 99 ശതമാനം മുസ്ലിങ്ങളും മത പരിവര്‍ത്തനം ചെയ്യപ്പെട്ട് എത്തിയവരാണെന്നും അവരും ശ്രീരാമനെ ആരാധിച്ചവരാണെന്നും ബാബാ രാംദേവ്. അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാംദേവ് അഭിപ്രായം വ്യക്തമാക്കിയത്.

സുപ്രീം കോടതി വിധിയെ രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ ഭാഗമായാണ് കാണുന്നത്. രാമ ക്ഷേത്രം ഏറ്റവും  മനോഹരമായി നിര്‍മ്മിക്കണമെന്നതാണ് ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വപ്നം. നമ്മുടെ സാസ്കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാവണം ക്ഷേത്രം. ഹിന്ദുക്കള്‍ക്ക് മാത്രമല്ല മുസ്ലിങ്ങള്‍ക്കും ശ്രീരാമന്‍ ആരാധ്യ പുരുഷനായിരുന്നു- അദ്ദേഹം പറഞ്ഞു.

കത്തോലിക്കക്കാര്‍ക്ക് വത്തിക്കാന്‍ പോലെ, മുസ്ലിങ്ങള്‍ക്ക് മക്ക പോലെ, സിഖ് മത വിശ്വാസികള്‍ക്ക് സുവര്‍ണ ക്ഷേത്രം പോലെ തന്നെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യയും. രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലിങ്ങളും പള്ളി പണിയാന്‍ ഹിന്ദുക്കളും പരസ്പരം സഹായിക്കണമെന്നും രാംദേവ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com