കട്ടിലില്‍ കയ്യും കാലും ബന്ധിച്ച് 15കാരിയെ ബലാത്സംഗം ചെയ്തു; 16 കാരന്‍ അറസ്റ്റില്‍

15കാരിക്ക് സ്‌കൂളില്‍ വച്ച് ബോധക്ഷയം സംഭവിക്കുകയും നടന്ന സംഭവങ്ങള്‍ ടീച്ചറോട് തുറന്നുപറയുകയും ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്
കട്ടിലില്‍ കയ്യും കാലും ബന്ധിച്ച് 15കാരിയെ ബലാത്സംഗം ചെയ്തു; 16 കാരന്‍ അറസ്റ്റില്‍

ഗുരുഗ്രാം:  16കാരന്‍ ബന്ധുവിനെ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചു.സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച ഗുരുഗ്രാം സെക്ടര്‍ 51ലാണ് സംഭവം. 15കാരിക്ക് സ്‌കൂളില്‍ വച്ച് ബോധക്ഷയം സംഭവിക്കുകയും നടന്ന സംഭവങ്ങള്‍ ടീച്ചറോട് തുറന്നുപറയുകയും ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ബന്ധുവായ 16കാരനെതിരെ വിദ്യാര്‍ത്ഥിനിയുടെ അമ്മ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുകയാണ് 16കാരന്റെ അമ്മ. ഇവരെ വീട്ടുജോലിക്ക് സഹായിക്കാന്‍ ബന്ധുവായ 15കാരിയുടെ അമ്മ, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു.ആണ്‍കുട്ടിയുടെ അമ്മ ഡോക്ടറെ കാണാന്‍ പോയ വേളയിലാണ് പീഡനം നടന്നത്.

ഈസമയത്ത് പെണ്‍കുട്ടിയും 16കാരനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുളളുവെന്ന് പൊലീസ് പറയുന്നു. ആദ്യം പെണ്‍കുട്ടിയെ കടന്നുപിടിച്ച 16കാരന്‍, തുടര്‍ന്ന് കട്ടിലില്‍ കയ്യും കാലും ബന്ധിച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com