തൃണമൂല്‍ എംപി നുസ്രത് ജഹാന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th November 2019 02:19 PM |
Last Updated: 18th November 2019 02:19 PM | A+A A- |

കൊല്‍ക്കത്ത: ചലചിത്രനടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത് ജഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ തുടരുന്ന എംപിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് നുസ്രത് ജഹാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് നുസ്രത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു. നേരത്തെ ആസ്തമ രോഗത്തിന് നുസ്രത് മരുന്ന് കഴിച്ചിരുന്നു. ബാസിര്‍ഹാട്ടില്‍ മണ്ഡലത്തെ പ്രതിനിധികരിക്കുന്ന എംപിയാണ് നുസ്രത് ജഹാന്