കാല്‍നടയായി സഞ്ചരിക്കുന്ന അയ്യപ്പഭക്ത സംഘത്തെ വിടാതെ പിന്തുടര്‍ന്ന് തെരുവുനായ, അതും 480 കിലോമീറ്റര്‍; പുതിയ അനുഭവമെന്ന് ഭക്തന്‍( വീഡിയോ)

ആന്ധ്രാപ്രദേശ് തിരുമലയില്‍ നിന്നും യാത്രതിരിച്ച അയ്യപ്പഭക്തരെയാണ് നായ പിന്തുടരുന്നത്
കാല്‍നടയായി സഞ്ചരിക്കുന്ന അയ്യപ്പഭക്ത സംഘത്തെ വിടാതെ പിന്തുടര്‍ന്ന് തെരുവുനായ, അതും 480 കിലോമീറ്റര്‍; പുതിയ അനുഭവമെന്ന് ഭക്തന്‍( വീഡിയോ)

വീട്ടില്‍ ഓമനിച്ചുവളര്‍ത്തുന്ന നായയുടെ യജമാനഭക്തി പ്രസിദ്ധമാണ്. എന്നാല്‍ ഒരു തെരുവുനായ ഒരു സംഘം ആളുകളെ പിന്തുടരുന്നത് കൗതുകം ജനിപ്പിക്കുന്നതാണ്. അത്തരത്തില്‍ കാല്‍നടയായി ശബരിമല അയ്യപ്പദര്‍ശനം നടത്താന്‍ പുറപ്പെട്ട ഒരു സംഘം ആളുകളുടെ ഒപ്പം കൂടിയ തെരുവുനായയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ആന്ധ്രാപ്രദേശ് തിരുമലയില്‍ നിന്നും യാത്രതിരിച്ച അയ്യപ്പഭക്തരെയാണ് നായ പിന്തുടരുന്നത്. ഒക്ടോബര്‍ 31നാണ് ഇവര്‍ യാത്ര തുടങ്ങിയത്.സംഘത്തില്‍ 11 അയ്യപ്പഭക്തരാണ് ഉളളത്. ഇതിനോടകം 480 കിലോമീറ്റര്‍ ഇവര്‍ സഞ്ചരിച്ചു കഴിഞ്ഞു. കര്‍ണാടകയിലെ ചിക്കമംഗലൂരുവില്‍ എത്തിയപ്പോഴാണ് തെരുവുനായ സോഷ്യല്‍മീഡിയയുടെ ശ്രദ്ധയില്‍പ്പെട്ടത്.

യാത്രയുടെ തുടക്കത്തില്‍ നായ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് അയ്യപ്പഭക്തന്‍ പറയുന്നു. തുടര്‍ന്നുളള യാത്രയില്‍ നായയുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. യാത്രയിലുടനീളം തങ്ങള്‍ തയ്യാറാക്കിയ ഭക്ഷണമാണ് നായ കഴിച്ചത്. ഇതൊരു പുതിയ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com