ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചുമതലയേറ്റു; കാത്തിരിക്കുന്നത് അയോധ്യ, ശബരിമല ഉള്‍പ്പെടെ സുപ്രധാന കേസുകള്‍

രാജ്യത്തിന്റെ നാല്‍പ്പിയേഴാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ ചുമതയലേറ്റു.
സത്യപ്രതിജ്ഞയ്ക്കു ശേഷം ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിക്കുന്നു/പിടിഐ
സത്യപ്രതിജ്ഞയ്ക്കു ശേഷം ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിക്കുന്നു/പിടിഐ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നാല്‍പ്പിയേഴാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ ചുമതയലേറ്റു. രാഷ്്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 

അയോധ്യ ഉള്‍പ്പെടെ സുപ്രധാന കേസുകളില്‍ വിധി പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു, അറുപത്തിമൂന്നുകാരനായ എസ്എ ബോബ്‌ഡെ. രഞ്ജന്‍ ഗൊഗോയിയുടെ പിന്‍ഗാമിയായാണ് ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആവുന്നത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. 

സ്വകാര്യതയ്ക്കുള്ള അവകാശം മൗലിക അവകാശമാണെന്ന സുപ്രധാന വിധിന്യായം എഴുതിയ ഒന്‍പതംഗ ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് ബോബ്‌ഡെ. മഹാരാഷ്ട്രാ സ്വദേശിയായ ബോബ്‌ഡെയ്ക്ക് പതിനേഴു മാസമാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാനാവുക. 

അയോധ്യ, ശബരിമല കേസുകളിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ ഉള്‍പ്പെടെ പുതിയ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി എത്തും. വിശ്വാസത്തില്‍ കോടതികള്‍ക്ക് എത്രത്തോളം ഇടപെടാം എന്നതില്‍ തീരുമാനമെടുക്കുന്നതിന് വിശാല ബെഞ്ച് രൂപീകരിക്കുന്നതിലും ചീഫ് ജസ്റ്റിസ് തീരുമാനമെടുത്തേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com