യുവതീ പ്രവേശനം അനുവദിച്ച ഉത്തരവ് സുപ്രീം കോടതി ശരിവച്ചില്ല, അവ്യക്തത, അനിശ്ചിതത്വം: സിപിഎം

എല്ലാ രംഗത്തും വനിതകള്‍ക്കു തുല്യത എന്നതാണ് സിപിഎം ഇക്കാര്യത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടെന്ന് പിബി
യുവതീ പ്രവേശനം അനുവദിച്ച ഉത്തരവ് സുപ്രീം കോടതി ശരിവച്ചില്ല, അവ്യക്തത, അനിശ്ചിതത്വം: സിപിഎം

ന്യൂഡല്‍ഹി: ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികളില്‍ തീരുമാനം മാറ്റിവച്ച സുപ്രീം കോടതി ഉത്തരവിലൂടെ അവ്യക്തവും അനിശ്ചിതവുമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. എത്രയും പെട്ടെന്ന് കോടതി ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാടിലേക്ക് എത്തണമെന്ന പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് പിബി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

എല്ലാ രംഗത്തും വനിതകള്‍ക്കു തുല്യത എന്നതാണ് സിപിഎം ഇക്കാര്യത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടെന്ന് പിബി പറഞ്ഞു. അഞ്ചംഗ ഭരണഘടനാ ബെഞ്ച് റിവ്യൂ ഹര്‍ജികളും റിട്ട് ഹര്‍ജികളും തീര്‍പ്പാക്കാതെ മാറ്റിവയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. മതവിശ്വാസവുമായി ബന്ധപ്പെട്ട ഭരണഘനാ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഏഴംഗ ബെഞ്ച് രൂപീകരിക്കണമെന്നാണ് അംഞ്ചഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ ഫറയുന്നത്. ചട്ടങ്ങളില്‍നിന്നു വ്യതിചലിച്ചുകൊണ്ടാണ്, ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചതെന്ന് പിബി അഭിപ്രായപ്പെട്ടു.

മറ്റു ബെഞ്ചുകളുടെ പരിഗണനയിലുള്ള മറ്റു മതങ്ങളിലെ വനിതാ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് ശബരിമല വിഷയത്തെ ചേര്‍ത്തുവയ്ക്കുകയാണ് ഭരണഘടനാ ബെഞ്ച് ചെയ്തത്. റിവ്യൂ ഹര്‍ജികള്‍ മാറ്റിവച്ചതിലൂടെ കഴിഞ്ഞ വര്‍ഷത്തെ വിധി ശരിവയ്ക്കുന്നതില്‍ കോടതി പരാജയപ്പെടുകയാണ് ചെയ്തത്. ഇതിലൂടെ അവ്യക്തവും അനിശ്ചിതവുമായ ഒരു സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് പിബി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com