അയല്‍വാസിയുമായി മകള്‍ക്ക് പ്രണയം ; ക്ഷുഭിതനായ അച്ഛന്‍ മകളെ ഷോക്കടിപ്പിച്ചും കഴുത്തറുത്തും കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th November 2019 08:51 AM |
Last Updated: 19th November 2019 08:51 AM | A+A A- |

പ്രതീകാത്മക ചിത്രം
ഫിറോസാബാദ് : അയല്‍വാസിയുമായുള്ള പ്രണയത്തില്‍ ക്ഷുഭിതനായ അച്ഛന്‍ മകളെ ഷോക്കടിപ്പിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. പൂജയെന്ന 22 കാരിയാണ് കൊല്ലപ്പെട്ടത്.
കേസില്‍ അച്ഛന്‍ ഹരിവംശ് കുമാരിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയും നാലു സഹോദരന്മാരും ഗുരുഗ്രാമിലെ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ഷൊക്കേല്‍പ്പിച്ച ശേഷം മരണം ഉറപ്പാക്കാന്‍ കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി അയല്‍വാസിയായ ഗജേന്ദ്രനുമായി പൂജ സംസാരിച്ചുനില്‍ക്കുന്നത് കണ്ടതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്ന് ഹരിവംശ് പൊലീസിന് മൊഴി നല്‍കി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ മാത്രം ഒന്നര മാസത്തിനിടെ ഉണ്ടാകുന്ന 23-മത്തെ ദുരഭിമാനക്കൊലയാണിത്.