ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചനം; കുലുങ്ങി വിറച്ച് ഡല്‍ഹിയും
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th November 2019 10:55 PM |
Last Updated: 19th November 2019 10:55 PM | A+A A- |

ന്യൂഡല്‍ഹി; ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി 7.05 ഓടെയുണ്ടായ പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്.
ന്യൂഡല്‍ഹി കൂടാതെ ഉത്തര്‍പ്രദേശ് ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിവിദ പ്രദേശത്താണ് ഭൂകമ്പം അനുഭവപ്പെട്ടത്. ചണ്ഡിഗഡ്, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരിദാബാദ് എന്നിവടങ്ങളെല്ലാം കുലുങ്ങി. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുപി തലസ്ഥാനമായ ലക്‌നൗവില്‍ ജനങ്ങള്‍ വീടുകളില്‍നിന്ന് ഇറങ്ങിയോടി. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിയിലെ വനപ്രദേശത്താണ് ഭൂചലനമുണ്ടായതെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015ല്‍ നേപ്പാളില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 9000ത്തോളം പേര്‍ മരിച്ചിരുന്നു.