രാഹുലിന്റെ സീറ്റില്‍ കൊടിക്കുന്നില്‍; എവിടെപ്പോയെന്ന് സ്പീക്കര്‍, മാറിയിരിക്കാന്‍ നിര്‍ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th November 2019 08:23 PM |
Last Updated: 19th November 2019 08:23 PM | A+A A- |

ന്യൂഡല്‍ഹി: ശീതകാല സമ്മേളനത്തിന്റെ രണ്ടാംദിവസവും ലോക്‌സഭയില്‍ എത്താതിരുന്ന വയനാട് എംപി രാഹുല്‍ ഗാന്ധിയെ തിരക്കി സ്പീക്കര്‍ ഓം ബിര്‍ള. 'രാഹുല്‍ എവിടെ? അദ്ദേഹത്തിനൊരു ചോദ്യം ചോദിക്കാനുള്ള അവസരം കൊടുക്കാനുണ്ടായിരുന്നല്ലോ' എന്നായിരുന്നു സ്പീക്കറുടെ അന്വേഷണം.
ചോദ്യോത്തര വേളയില്‍ രാഹുലിന്റെ പേരില്‍ ചോദ്യം ലിസ്റ്റ് ചെയ്തിരുന്നു. പ്രളയത്തില്‍ തകര്‍ന്ന പ്രാദേശിക റോഡുകളുടെയും ചെറു പാലങ്ങളുടെയും പുനര്‍നിര്‍മ്മാണത്തിന് കേരള സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടായിരുന്നോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. നേരിട്ട് ചോദിച്ചില്ലെങ്കിലും കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമര്‍ രാഹുലിന്റെ ചോദ്യത്തിന് മറുപടി നല്‍കി.
കൊടിക്കുന്നില്‍ സുരേഷ് എംപി രാഹുലിന്റെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ശൂന്യവേളയില്‍ ഇത് ശ്രദ്ധയില്‍പ്പെട്ട സ്പീക്കര്‍ സ്വന്തം സീറ്റില്‍ പോയിരിക്കാനും ആവശ്യപ്പെട്ടു.