12 വര്‍ഷം മുന്‍പ് നായ കടിച്ചു; 70കാരന്റെ കണ്ണില്‍ ഏഴു സെന്റിമീറ്റര്‍ നീളമുളള വിര, കടുത്ത വേദന; ശസ്ത്രക്രിയ
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th November 2019 04:38 PM |
Last Updated: 19th November 2019 04:38 PM | A+A A- |
സൂറത്ത്: 70 വയസ്സുകാരന്റെ കണ്ണില്‍ നിന്ന് ജീവനുളള വിരയെ കണ്ടെടുത്തു. ഏഴു സെന്റിമീറ്റര്‍ നീളമുളള വിരയെ ശസ്ത്രക്രിയയിലുടെയാണ് പുറത്തെടുത്തത്.
ഗുജറാത്തിലെ സൂറത്തില്‍ ബറൂച്ചിന് സമീപമുളള ഗ്രാമവാസിയായ ജാഷു പട്ടേലിന്റെ കണ്ണില്‍ നിന്നുമാണ് വിരയെ കണ്ടെടുത്തത്. രണ്ടുമാസമായി വലതു കണ്ണില്‍ കടുത്തവേദനയുമായി ഇദ്ദേഹം ഡോക്ടറെ സമീപിക്കുകയായിരുന്നു. തുടക്കത്തില്‍ എല്ലാ മരുന്നുകളും പരീക്ഷിച്ചെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ കണ്ണിനുളളില്‍ വിരയെ കണ്ടെത്തുകയായിരുന്നു. 30 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ വിരയെ കണ്ണില്‍ നിന്ന് നീക്കം ചെയ്തു.
ഇത് അപൂര്‍വ്വമായ കേസാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.കണ്ണിനുളളിലെ വെളളഭാഗത്താണ് വിരയെ കണ്ടെത്തിയത്. യാദൃശ്ചികമായി രക്തത്തിലൂടെ ശരീരത്തിനകത്ത് കയറിപ്പറ്റി വിര വളര്‍ന്ന സംഭവങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പട്ടേലിന്റെ കേസ് വ്യത്യസ്തമാണെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു.
12 വര്‍ഷം മുന്‍പ് 72കാരനെ നായ കടിച്ചിരുന്നു. അതിലൂടെ വിര അകത്ത് പ്രവേശിച്ചതാകാമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു.തുടര്‍ന്ന് രക്തത്തിലൂടെ കണ്ണില്‍ എത്താനുളള സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.