മുഖ്യമന്ത്രിയെ ആരെങ്കിലും കണ്ടോ? ഗംഭീറിന് പിന്നാലെ കെജ്‌രിവാളിനെയും കാണ്മാനില്ലെന്ന് പോസ്റ്റര്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും കാണ്മാനില്ലെന്ന് പോസ്റ്ററുകള്‍
മുഖ്യമന്ത്രിയെ ആരെങ്കിലും കണ്ടോ? ഗംഭീറിന് പിന്നാലെ കെജ്‌രിവാളിനെയും കാണ്മാനില്ലെന്ന് പോസ്റ്റര്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും കാണ്മാനില്ലെന്ന് പോസ്റ്ററുകള്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാളിനെയും കാണ്മാനില്ലെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി യുവ മോര്‍ച്ചാ നേതാവ് സതീഷ് ഉപാധ്യായയാണ് പ്രതിഷേധ പോസ്റ്ററുകളുമായി രംഗത്തെത്തിയത്. 

ഡല്‍ഹിയിലെ ജല ബോര്‍ഡ് പ്രസിഡന്റ് അരവിന്ദ് കെജ്‌രിവാളിനെ ആരെങ്കിലും കണ്ടിട്ടുണ്ടോ? എന്നാണ് പോസ്റ്ററിലെ വാചകം. തലയ്ക്ക് കൈയും കൊടുത്തിരിക്കുന്ന കെജ്‌രിവാളിന്റെ ചിത്രവും ഒപ്പമുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി രാജ്യത്തെ 20 നഗരങ്ങളില്‍ നിന്ന് സാമ്പിളുകള്‍ പരിശോധിച്ചതില്‍ ഡല്‍ഹിയിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ലെന്ന് കണ്ടെത്തിയെന്നും പോസ്റ്ററുകളില്‍ കുറിച്ചിട്ടുണ്ട്. 

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ പഠനത്തിലാണ് രാജ്യത്തെ 20 തലസ്ഥാനങ്ങളിലെ പൈപ്പിലൂടെ ലഭിക്കുന്ന ജലം കുടിക്കാനുള്ള നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയത്. മന്ത്രി റാം വിലാസ് പസ്വാന്‍ ആണ് റിപ്പോര്‍ട്ട്  പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് പ്രതിഷേധ സൂചകമായി കെജ്‌രിവാളിനെ കാണ്മാനില്ലെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

നേരത്തെ ഗൗതം ഗംഭീറിനെ കാണുന്നില്ല എന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇദ്ദേഹത്തെ കണ്ടവരുണ്ടോ? അവസാനമായി കണ്ടത് ഇന്‍ഡോറില്‍ ഇരുന്ന് ജിലേബി കഴിക്കുന്നതായിട്ടാണ്. ഡല്‍ഹി മുഴുവന്‍ ഇദ്ദേഹത്തെ തിരയുകയാണെന്നുമായിരുന്നു പോസ്റ്ററില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com