റോഡിൽ ന‌ൃത്തച്ചുവടുകളുമായി വിദ്യാർത്ഥിനി; വ്യത്യസ്ത ബോധവത്കരണം; വീഡിയോ വൈറൽ

ഷുഭി ജെയിൻ എന്ന എംബിഎ വിദ്യാർത്ഥിനിയാണ് വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണവുമായി ശ്രദ്ധ നേടുന്നത്
റോഡിൽ ന‌ൃത്തച്ചുവടുകളുമായി വിദ്യാർത്ഥിനി; വ്യത്യസ്ത ബോധവത്കരണം; വീഡിയോ വൈറൽ

ഇൻഡോർ: തിരക്കേറിയ റോ‍ഡിൽ വച്ച് ന‌ൃത്തച്ചുവടുകളുമായി ബോധവത്കരണം നടത്തുന്ന വിദ്യാർത്ഥിനിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഷുഭി ജെയിൻ എന്ന എംബിഎ വിദ്യാർത്ഥിനിയാണ് വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണവുമായി ശ്രദ്ധ നേടുന്നത്.

മാധ്യപ്രദേശിലെ ഇഡോറിലാണ് സംഭവം. സി​ഗ്നൽ വരുമ്പോൾ തൊഴു കൈയോടെ മുന്നറിയിപ്പുകളുമായി യാത്രക്കാരുടെ മുന്നിലെത്തുന്ന ഷുഭിയെ വീഡിയോയിൽ കാണാം. ചില രസകരമായ നൃത്ത ചുവടുകളോടെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാൻ യാത്രക്കാരോട് ഷുഭി ആവശ്യപ്പെടുന്നു. 

15 ദിവസത്തെ ഇന്റേൺഷിപ്പിനായി ഇൻഡോറിലെത്തിയ എംബിഎ വിദ്യാർത്ഥിനിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഷുഭിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ട്രാഫിക് കൈകാര്യം ചെയ്യുന്നതിന് തനിക്ക് മുൻ പരിചയമൊന്നുമില്ല.  ഇൻഡോറിലെത്തിയപ്പോൾ, ഒരു ട്രാഫിക് പൊലീസുകാരൻ ജോലിയോട് കാണിക്കുന്ന ആത്മാർത്ഥത വല്ലാതെ ആകർഷിച്ചുവെന്ന് ഷുഭി പറയുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഷുഭി ജെയിനിന്റെ ശ്രമത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com