സോണിയാ ഗാന്ധിയുടെ പച്ചക്കൊടി; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേന സഖ്യസര്‍ക്കാരിന് സാധ്യത
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th November 2019 05:51 PM |
Last Updated: 20th November 2019 05:52 PM | A+A A- |

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഹകരിച്ച് കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപികരിക്കുന്നതിനെ അനുകൂലിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധി. എന്‍സിപി നേതാവ് ശരത് പവാറുമായുള്ള ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമായതെന്ന് എന്‍സിപി വൃത്തങ്ങള്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപി നേതാവ് ശരത് പവാറിന്റെ മകളുമായി ഇന്ന് വൈകീട്ട് കൂടിക്കാഴ്ച നടത്തും. സര്‍ക്കാര്‍ രൂപികരിക്കുന്നതിനുമുന്‍പായി പൊതുമിനിമം പരിപാടിയില്‍ പാര്‍ട്ടികള്‍ തമ്മില്‍ വ്യക്തത വരുത്തുന്നതിനായാണ് യോഗം.
സോണിയാഗാന്ധിയും ശരത് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ സംസ്ഥാനത്ത് ഒരു പൊതുമിനിമം പരിപാടിയുടെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ രൂപകരിക്കുന്നത് സംബന്ധിച്ച് വലിയ പുരോഗതി ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചക്ക് പിന്നാലെ സര്‍ക്കാര്‍ രൂപികരിക്കാന്‍ സോണിയാ ഗാന്ധി തത്വത്തില്‍ അനുമതി നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം എന്‍സിപി നേതാക്കള്‍ വ്യക്തമാക്കി. വൈകാതെ സര്‍ക്കാര്‍ രൂപികരിക്കുന്നത് സംബന്ധിച്ച് ശിവസേന നേതാക്കള്‍ ഗവര്‍ണറെ കാണും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും സഖ്യമാണ് മത്സരിച്ചതെങ്കിലും മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന ശിവസേനയുടെ ആവശ്യത്തെ തുടര്‍ന്ന് അവര്‍ക്ക് സര്‍ക്കാര്‍ രൂപവ്തകരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ശിവസേന സര്‍ക്കാര്‍ രൂപവത്കരണ നീക്കങ്ങള്‍ തുടങ്ങിയത്.