അങ്ങനെയാണെങ്കില്‍ മുഹമ്മദ് റഫിക്ക് പാടാന്‍ കഴിയില്ലായിരുന്നു; ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ എബിവിപി സമരത്തിന് എതിരെ മുന്‍ ബിജെപി എംപി

 ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്‌ലിം അധ്യാപകന് എതിരെ എബിവിപിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സമരം ഞെട്ടിപ്പിക്കുന്നതെന്ന് മുന്‍ ബിജെപി എംപി പരേഷ് റാവല്‍.
അങ്ങനെയാണെങ്കില്‍ മുഹമ്മദ് റഫിക്ക് പാടാന്‍ കഴിയില്ലായിരുന്നു; ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ എബിവിപി സമരത്തിന് എതിരെ മുന്‍ ബിജെപി എംപി

ലഖ്‌നൗ: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്‌ലിം അധ്യാപകന് എതിരെ എബിവിപിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന സമരം ഞെട്ടിപ്പിക്കുന്നതെന്ന് മുന്‍ ബിജെപി എംപി പരേഷ് റാവല്‍. എബിവിപി പറയുന്നതുപോലെയാണെങ്കില്‍ മുഹമ്മദ് റഫിക്ക് ഭക്തി ഗാനങ്ങള്‍ പാടാനോ സംഗീതജ്ഞന്‍ നൗഷാദിന് അവ ചിട്ടപ്പെടുത്താനോ സാധിക്കില്ലായിരുന്നു എന്ന് അദ്ദഹം പറഞ്ഞു. 

സര്‍വകലാശാലയിലെ സംസ്‌കൃത സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതിന് എതിരെയാണ് എബിവിപിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. 

ഭാഷയ്ക്ക് മതവുമായി ബന്ധമില്ലെന്ന് പറഞ്ഞ  റാവല്‍, വിദ്യാര്‍ത്ഥികള്‍ ബുദ്ധിശൂന്യമായി പെരുമാറരുതെന്നും കൂട്ടിച്ചേര്‍ത്തു. 'ഏത് ഭാഷയാണ് മതവുമായി ബന്ധപ്പെട്ടിരിക്കുന്നത്? പ്രൊഫസര്‍ ഫിറോസ് ഖാന്‍ പിഎച്ച്ഡി ചെയ്തത് സംസ്‌കൃതത്തിലാണ്. ദൈവത്തെയോര്‍ത്ത് ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ കാര്യങ്ങള്‍ പറയുന്നത് അവസാനിപ്പിക്കു'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

' ഇതേ രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍, മഹാനായ ഗായകന്‍ മുഹമ്മദ് റഫിക്ക് ഭജനുകള്‍ പാടാനോ നൗഷാദ് സാബിന് അത് ചിട്ടപ്പെടുത്താനോ സാധിക്കുമായിരുന്നില്ല'- അദ്ദേഹം പറഞ്ഞു. 

സര്‍വകലാശാലയില്‍ രണ്ടാഴ്ചയായി സമരം തുടരുകയാണ്. 12 ദിവസമായി മുപ്പതോളം വിദ്യാര്‍ഥികളാണ് ബിഎച്ച്‌യു വൈസ് ചാന്‍സലര്‍ രാകേഷ് ഭട്‌നാഗറിന്റെ ഓഫീസിനു മുന്നില്‍ സമരം ചെയ്യുന്നത്.  സ്‌തോത്രങ്ങള്‍ ആലപിച്ചും യജ്ഞങ്ങള്‍ നടത്തിയുമാണ് പ്രതിഷേധം. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിരിഞ്ഞുപോകില്ലെന്നാണ് ഇവരുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com