വെള്ളഗൗണില്‍ അതിസുന്ദരിയായി മുന്‍ കേന്ദ്രമന്ത്രി; അഗതയ്ക്ക് കൂട്ട് പാട്രിക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st November 2019 02:56 PM |
Last Updated: 21st November 2019 03:03 PM | A+A A- |

ഷില്ലോങ്: ലോക്‌സഭാ അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ അഗത സാങ്മ വിവാഹിതയായി. ഡോ. പാട്രിക് റോങ്മയാണ് വരന്‍. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
രണ്ടാം യുപിഎ സര്‍ക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അഗത. മുന്‍ ലോക്‌സഭാ സ്പീക്കര്‍ പിഎ സാങ്മയുടെ മകളാണ്. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെയും ആഭ്യന്തരമന്ത്രി ജെയിംസ് സാങ്മയുടെയും സഹോദരിയാണ്.
ഷില്ലോങിലെ ഇന്ദിരാഗാന്ധി റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറാണ് ഭര്‍ത്താവ് പാട്രിക് റോങ്മ. വിവാഹത്തിന് പിന്നാലെ സഹോദരനും മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ വിവാഹ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. വിവാഹവേഷത്തില്‍ ഞങ്ങളുടെ സഹോദരി ഈ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്രമേല്‍ വൈകാരികമായ നിമിഷങ്ങളാണ്. ഇത് കണ്ട് ഞങ്ങളുടെ പപ്പ അഭിമാനിക്കുന്നുണ്ടാകുമെന്ന് കോണ്‍റാഡ് ട്വിറ്ററില്‍ പങ്കുവെച്ചു.
നാഗാലാന്റ് മുഖ്യമന്ത്രി, അസമിലെ ധനകാര്യമന്ത്രി, ബിജെപി നേതാവ് ഹിമന്ത ബിശ്വ, മേഘാലയത്തിലെ മറ്റുമന്ത്രിമാരും ചടങ്ങില്‍ സംബന്ധിച്ചു.
Here comes our bride! It is an extremely emotional moment to see our sister walking down the aisle today. Our Papa would be so proud. pic.twitter.com/zfWvNa9FDl
— Conrad Sangma (@SangmaConrad) November 21, 2019