പാക് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം; ഏഷ്യ പസഫിക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യന്‍ പ്രതിനിധിയായ ബിജെപി നേതാവിനെ പുറത്താക്കി; വിഡിയോ

ഉച്ചകോടിയില്‍ കശ്മീര്‍ വിഷയത്തെക്കുറിച്ച് പാക് പ്രതിനിധി പറഞ്ഞതോടെയാണ് വിജയ് ജോളി പ്രകോപിതനായത്
പാക് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം; ഏഷ്യ പസഫിക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യന്‍ പ്രതിനിധിയായ ബിജെപി നേതാവിനെ പുറത്താക്കി; വിഡിയോ

കംബോഡിയ; പാക്കിസ്ഥാന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് ഏഷ്യ പസഫിക് ഉച്ചകോടിയില്‍നിന്ന് ഇന്ത്യന്‍ പ്രതിനിധിയെ പുറത്താക്കി. സ്റ്റേജില്‍ പ്രസംഗിക്കുന്നതിന് ഇടയില്‍ മുന്നോട്ടുവന്ന് ബഹളമുണ്ടാക്കിയതിനാണ് ബിജെപി നേതാവ് വിജയ് ജോളിയെ സുരക്ഷാ സേന പുറത്താക്കിയത്. ഉച്ചകോടിയില്‍ കശ്മീര്‍ വിഷയത്തെക്കുറിച്ച് പാക് പ്രതിനിധി പറഞ്ഞതോടെയാണ് വിജയ് ജോളി പ്രകോപിതനായത്. കംബോഡിയയില്‍ നടന്ന ഉച്ചകോടിയിലുണ്ടായ സംഭവം ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. 

പാകിസ്ഥാന്റെ നാഷണല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ കാസിം സൂരിയുടെ പ്രസംഗമാണ് തടസപ്പെടുത്തിയത്. ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീര്‍ താഴ്‌വരയില്‍ അതിക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്നും മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. സൂരിയുടെ പരാമര്‍ശത്തില്‍ പ്രകോപിതനായ ബി.ജെ.പി നേതാവ് വിജയ് ജോളി എഴുന്നേറ്റു നിന്ന് പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു. 

'എനിക്ക് പ്രതിഷേധിക്കണം. കശ്മീര്‍ ഈ ഉച്ചകോടിയുടെ വിഷയമല്ല. ഇത് ശരിയല്ല' എന്നു പറഞ്ഞു കൊണ്ട് വേദിയുടെ മുന്‍ഭാഗത്തേക്ക് വന്നു. ഇതോടെ  വിജയ് ജോളിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വേദിയുടെ പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com