പ്രജ്ഞാ സിങ് താക്കൂര്‍ പ്രതിരോധ പാര്‍ലമെന്ററി സമിതിയില്‍; നിയമനം നാണക്കേടെന്ന് കോണ്‍ഗ്രസ്

മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞാ സിങ് താക്കൂര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കമ്മിറ്റിയില്‍
പ്രജ്ഞാ സിങ് താക്കൂര്‍ പ്രതിരോധ പാര്‍ലമെന്ററി സമിതിയില്‍; നിയമനം നാണക്കേടെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞാ സിങ് താക്കൂര്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കമ്മിറ്റിയില്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായുളള 21 അംഗ പ്രതിരോധമന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിയിലാണ് പ്രജ്ഞാ സിങ്ങിനെ ഉള്‍പ്പെടുത്തിയത്.

മാലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് ഭോപ്പാലില്‍ നിന്നുള്ള എംപിയായ  പ്രജ്ഞാ സിങ്. ഇവരെ പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി പാനലിലേക്ക് ബിജെപി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുകയായിരുന്നു.പ്രതിരോധ സേനയ്ക്ക് നാണക്കേടാണ് ഇവരുടെ നിയമനമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കൂടിയാലോചന കമ്മിറ്റിക്ക് കൂടിയാലോചന നടത്തുവാനും ശുപാര്‍ശകള്‍ സമ്മര്‍പ്പിക്കുവാനും മാത്രമാണ് അധികാരം ഉളളത്. സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കണമെന്ന നിയമപരമായ ബാധ്യതയില്ല.പ്രതിപക്ഷനേതാക്കളായ ശരത് പവാറും ഫാറൂഖ് അബ്ദുള്ളയും ഈ സമിതിയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com