ബസ് സ്റ്റോപ്പിലെ ഡിസ്‌പ്ലേ ബോര്‍ഡില്‍ ബ്ലൂ ഫിലിം; മൊബൈലില്‍ പകര്‍ത്തി യാത്രക്കാരന്‍; വീഡിയോ വൈറല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd November 2019 02:54 PM |
Last Updated: 22nd November 2019 02:54 PM | A+A A- |
ഭോപ്പാല്‍: ബസ് സ്റ്റോപ്പിലെ നിരക്കുകള്‍ കാണിക്കുന്ന ഡിസ്‌പ്ലേയില്‍ പ്രത്യക്ഷപ്പെട്ടത് നീലചിത്രം. ഇത് കണ്ട യാത്രക്കാരന്‍ വീഡിയെ മൊബൈല്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കിട്ടതോടെയാണ് സംഭവം വൈറലായത്. മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു ബസ് സ്‌റ്റോപ്പിലാണ് സംഭവം.
ഒരു യാത്രക്കാരന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നതിനിടെ യാത്രനിരക്കുകള്‍ പ്രത്യക്ഷമാകുന്ന ഡിസ്‌പ്ലേയില്‍ നീലചിത്രത്തിന്റെ വീഡിയോ കാണുകയായിരുന്നു. ഇതിന് പിന്നാലെ ഈ ബസ് സ്റ്റോപ്പിന്റെ ലൊക്കേഷന്‍ ഉള്‍പ്പടെ യുവാവ് വീഡിയോ സഹിതം പങ്കുവെക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ സംഭവത്തില്‍ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. ഭോപ്പാലിലെ ഹോഷംഗാബാദ് റോഡിലുള്ള ബസ് സ്‌റ്റോപ്പിലുള്ള ഡിസ്‌പ്ലേയിലാണ് ഈ സംഭവം ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു.
യാത്രക്കാരുടെ സേവനം കണക്കിലെടുത്താണ് ഭോപ്പാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനും ഭോപ്പാല്‍ സിറ്റി ലിങ്ക് ലിമിറ്റഡും ഇത്തരത്തില്‍ ഒരു ഫെയര്‍ ഡിസ്‌പ്ലേ സ്ഥാപിച്ചത്. എന്നാല്‍ ഇത്തരം വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ അധികൃതര്‍ക്ക് ഇത് വലിയ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.
ദിവസേന ആയിരക്കണക്കിന് കോളേജ് വിദ്യാര്‍ത്ഥികളാണ് ഈ ബസ് സ്‌റ്റേപ്പില്‍ നിന്നും ബസില്‍ കയറാനായി എത്തുന്നത്. അതുകൊണ്ടുതന്നെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ നഗരസഭ വളരെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. 'ഇത് വളരെ ഗൗരവമേറിയ കാര്യമാണ്. നഗരസഭാ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ഉടന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതായി ഭോപ്പാല്‍ മേയര്‍ പറഞ്ഞു.