മോഷണത്തിന് മുന്‍പായി ദൈവപ്രാര്‍ത്ഥന; വിഗ്രഹത്തിന്റെ കിരീടം അടിച്ചുമാറ്റി; വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd November 2019 10:01 PM |
Last Updated: 22nd November 2019 10:01 PM | A+A A- |

ഹൈദരബാദ്:പലവിധ കള്ളന്‍മാരെ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു കള്ളനെ ആളുകള്‍ കാണുന്നത് ഇപ്പോഴാവും. അങ്ങനെയൊരു കള്ളന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവിടെ മോഷണത്തിന് മുന്‍പായി കള്ളന്‍ ദൈവത്തെ പ്രാര്‍ത്ഥിക്കുകയാണ്. ഹൈദരബാദിലാണ് സംഭവം.
ക്ഷേത്രത്തിനുള്ളില്‍ കയറിയ കള്ളന്‍ ഒരു മിനിറ്റ് നേരം പ്രാര്‍ത്ഥിക്കുന്നു. വിഗ്രഹത്തില്‍ തൊട്ട് വണങ്ങുന്നതും അതിനുശേഷം വലംവയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രാര്‍ത്ഥിച്ച ശേഷം ആരെങ്കിലും വരുന്നുണ്ടോ എന്ന് കള്ളന്‍ നോക്കുന്നുണ്ട്. ആരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം വിഗ്രഹത്തിന്റെ കിരീടം ഇയാള്‍ അടിച്ചുമാറ്റുന്നു. കള്ളനെ ദൈവം കയ്യോടെ പിടികൂടിയെന്നാണ് വിശ്വാസികള്‍ പറയുന്നത്.
<p>