ഓരോ ദിവസവും രാജ്യത്ത് ഉണ്ടാവുന്നത് 25,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം; 40 ശതമാനവും വലിച്ചെറിയപ്പെടുന്നെന്ന് കണക്കുകള്‍

ഓരോ ദിവസവും രാജ്യത്ത് ഉണ്ടാവുന്നത് 25,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം; 40 ശതമാനവും വലിച്ചെറിയപ്പെടുന്നെന്ന് കണക്കുകള്‍

ഓരോ ദിവസവും രാജ്യത്ത് ഉണ്ടാവുന്നത് 25,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യം; 40 ശതമാനവും വലിച്ചെറിയപ്പെടുന്നെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നത് 25,000 ടണ്ണില്‍ ഏറെ പ്ലാസ്റ്റിക് മാലിന്യം. ഇതില്‍ നാല്‍പ്പതു ശതമാനവും എവിടെയും ശേഖരിക്കപ്പെടാതെ പരിസരത്തിനു ഭീഷണിയായി തീരുകയാണെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ ലോക്‌സഭയെ അറിയിച്ചു.

എഫ്എംസിജി മേഖലയില്‍നിന്നാണ് പ്ലാസ്റ്റിക്കിന് കൂടുതല്‍ ആവശ്യം ഉയരുന്നത്. അതു തന്നെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നതും. പ്ലാസ്റ്റിക്കിന് ബദല്‍ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പ്ലാസ്റ്റിക് അത്രമേല്‍ വില കുറഞ്ഞ ഉത്പന്നം ആയതിനാല്‍ ബദല്‍ കണ്ടെത്തുകയെന്നത് വെല്ലുവിളി നിറഞ്ഞ പ്രവൃത്തിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ അറുപതു പ്രധാന നഗരങ്ങളില്‍ മാത്രം പ്രതിദിനം 4059 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠനം പറയുന്നത്. ഈ കണക്കുവച്ചു നോക്കുമ്പോള്‍ രാജ്യത്താകെ 25,000ല്‍ ഏറെ ടണ്‍ പ്ലാസ്റ്റിക് മാലിന്യം പ്രതിദിനം ഉണ്ടാവുന്നുണ്ട്. 

4773 രജിസ്‌ട്രേഡ് പ്ലാസ്റ്റിക് ഉത്പാദന/പുനരുത്പാദന ഫാക്ടറികളാണ് ഇന്ത്യയില്‍ ഉള്ളത്. 15,384 ടണ്‍ ആണ് ഇവിടെ എല്ലായിടത്തുമായുള്ള പ്രതിദിനം ഉത്പാദനം. രാജ്യത്ത്ആകെയുണ്ടാവുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അറുപതു ശതമാനമാണിത്- മന്ത്രി പറഞ്ഞു. ശേഷിച്ച നാല്‍പ്പതു ശതമാനവും  വലിച്ചെറിയപ്പെടുകയാണെന്ന് ജാവഡേക്കര്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com