ഏഴുലക്ഷം ഒഴിവുകള്‍; ഉടന്‍ നിയമനം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് റെയില്‍വേ ഉള്‍പ്പെടെ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലായി ഏഴു ലക്ഷത്തോളം ഒഴിവുകള്‍ ഉളളതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍
ഏഴുലക്ഷം ഒഴിവുകള്‍; ഉടന്‍ നിയമനം നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:  രാജ്യത്ത് റെയില്‍വേ ഉള്‍പ്പെടെ വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലായി ഏഴു ലക്ഷത്തോളം ഒഴിവുകള്‍ ഉളളതായി കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. ഇതില്‍ റെയില്‍വേ, പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നാലുലക്ഷത്തോളം ഒഴിവുകള്‍ നികത്തുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് സഭയെ അറിയിച്ചു. സംവരണവിഭാഗങ്ങള്‍ക്ക് നീക്കിവെച്ച ഒഴിവുകള്‍ നികത്തുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗ്രൂപ്പ് സി വിഭാഗത്തില്‍ മാത്രം 5,74,289 ഒഴിവുകളുണ്ട്. ഗ്രൂപ്പ് ബിയിലും ഗ്രൂപ്പ് എയിലും ഒഴിവുകള്‍ യഥാക്രമം 89,638, 19,896 എന്നിങ്ങനെയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളില്‍ 1,05,338 പോസ്റ്റുകളില്‍ നിയമനം നടത്തുന്നതിനുളള നടപടികള്‍ ഈ വര്‍ഷം തന്നെ കൈക്കൊളളുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

2017-18 സാമ്പത്തികവര്‍ഷത്തില്‍ ഗ്രൂപ്പ് സി, ലെവല്‍ വണ്‍ തസ്തികകളിലായി 1,27,573 ഒഴിവുകള്‍ നികത്തുന്നതിന് റെയില്‍വേ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വരുന്ന രണ്ടുവര്‍ഷ കാലയളവില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ കണക്കാക്കിയാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഗ്രൂപ്പ് സി, ലെവല്‍ വണ്‍ തസ്തികകളിലായി അഞ്ചോളം വിജ്ഞാപനകള്‍ വേറെയും നിലനില്‍ക്കുന്നുണ്ട്. അതിലൂടെ 1,56,138 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  ഇതിന് പുറമേ സംവരണവിഭാഗങ്ങള്‍ക്ക് നീക്കിവെച്ചിരിക്കുന്ന ഒഴിവുകളില്‍ നികത്താതെ അവേശഷിക്കുന്നവയില്‍ നിയമനം നടത്താനും നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com