നാളെ അറിയാം:ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി 11.30ന് സുപ്രീംകോടതി പരിഗണിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2019 09:51 PM |
Last Updated: 23rd November 2019 09:51 PM | A+A A- |

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നടപടിക്ക് എതിരെ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ 11.30ന് പരിഗണിക്കും. സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണെന്ന സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഗവര്‍ണറുടെ നപടി ഏകപക്ഷീയവും ദുരുദ്ദേശപരമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ബിജെപിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ എന്‍സിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ജയന്ത് പാട്ടിലാണ് പുതിയ നിയമസഭാകക്ഷി നേതാവ്. ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ യോഗം അജിത് പവാറിനോട് ആവശ്യപ്പെട്ടു.
അജിത് പവാറിനെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരില്‍ ഏഴ് എംഎല്‍എമാരും ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തു. ഒമ്പത് എംഎല്‍എമാരാണ് അജിത്തിനെ പിന്തുണച്ചിരുന്നത്. മൊത്തം 50 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഗവര്‍ണര്‍ എല്ലാ നിയമങ്ങളും തെറ്റിച്ചാണ് ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. വിഷയം പാര്‍ലമെന്റിലും ഉന്നയിക്കുമെന്ന് വോണുഗോപാല്‍ പറഞ്ഞു.