മുത്തൂറ്റ് ശാഖയില്‍ നിന്ന് 55 കിലോ സ്വര്‍ണം ആയുധധാരികള്‍ കവര്‍ന്നു; പ്രതികള്‍ക്കായി തിരച്ചില്‍ ശക്തം
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2019 04:21 PM |
Last Updated: 23rd November 2019 04:27 PM | A+A A- |

പറ്റ്‌ന: ബീഹാറിലെ ഹാജിപൂര്‍ മൂത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. ആയുധധാരികളായ സംഘം പട്ടാപ്പകല്‍ അതിക്രമിച്ച് കടന്ന് 55 കിലോ ഗ്രാം സ്വര്‍ണം കൊള്ളയടിച്ചു.25 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളാണ് ആയുധധാരികളായ സംഘം കവര്‍ച്ച ചെയ്തത്
സംസ്ഥാന തലസ്ഥാനത്ത് നിന്ന് 25 കിലോമീറ്റര്‍ അകലെ വൈശാലി ജില്ലയിലെ ഹാജിപൂരിലെ ഓഫീസിലേക്ക് ഉച്ചകഴിഞ്ഞ് 1.30 ഓടെ ആയുധധാരികളായ സംഘം എത്തുകയായിരുന്നു. കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കൈവശപ്പെടുത്തിയ ശേഷം സംഘം രക്ഷപ്പെട്ടതായി വൈശാലി എസ്പി എംകെ ചൗധരി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കുറ്റവാളികളെ തിരിച്ചറിഞ്ഞതായും അവരെ പിടികൂടുന്നതിനായി അന്വേഷണം ശക്തമാക്കിയതായും എസ്പി പറഞ്ഞു