അജിത് പവാറിനൊപ്പം പോയ ഏഴ് പേര്‍ തിരിച്ചെത്തി; ബിജെപി നീക്കത്തിന് തിരിച്ചടി; ത്രികക്ഷിസഖ്യം സുപ്രീം കോടതിയില്‍

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇന്നു തന്നെ ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു
അജിത് പവാറിനൊപ്പം പോയ ഏഴ് പേര്‍ തിരിച്ചെത്തി; ബിജെപി നീക്കത്തിന് തിരിച്ചടി; ത്രികക്ഷിസഖ്യം സുപ്രീം കോടതിയില്‍

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണ വിവാദം സുപ്രീം കോടതിയില്‍. ഗവര്‍ണര്‍ക്കെതിരെ ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചു.  മൂവരും ഒരുമിച്ചാണ് കോടതിയെ സമീപിച്ചത്. നിയമസഭ ഇന്നു തന്നെ വിളിച്ചുചേര്‍ത്ത് വിശ്വാസവോട്ട് തേടാന്‍ നിര്‍ദ്ദേശം നല്‍കണം. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് പാര്‍ട്ടികളുടെ ആവശ്യം

ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരി രാഷ്ട്രീയക്കാരനെ പോലെ പ്രവര്‍ത്തിച്ചെന്നാണ് ത്രികക്ഷി സഖ്യത്തിന്റെ ആരോപണം. കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചെന്നും പാര്‍ട്ടികള്‍ ആരോപിച്ചു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഇന്നു തന്നെ ബിജെപി സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, അജിത് പവാറിനെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാര്‍ ഡല്‍ഹിയിലേക്ക് പോയി. ഒന്‍പത് എംഎല്‍എമാരാണ് ഡല്‍ഹിയിലേക്ക് പോയിരിക്കുന്നത്. അക്കൂട്ടത്തില്‍ ഏഴ് എംഎല്‍എമാരും ശരത് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തു. മൊത്തം 44 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ തന്നെ പരിഗണിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. അടിയന്തരമായി നിയമസഭ വിളിച്ചു ചേര്‍ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. അങ്ങനെ പരിഗണിക്കുകയാണെങ്കില്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com