ആകാശത്ത് നിന്നൊരു കാര്‍ പറന്നുവീണു; ഞെട്ടിത്തരിച്ച് നഗരം; കാല്‍നടയാത്രക്കാരന്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; വീഡിയോ

ഈ വീഡിയോ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും അത്രമേല്‍ അപ്രതീക്ഷിതമായാണ് ഈ അപകടം
ആകാശത്ത് നിന്നൊരു കാര്‍ പറന്നുവീണു; ഞെട്ടിത്തരിച്ച് നഗരം; കാല്‍നടയാത്രക്കാരന്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; വീഡിയോ

ഹൈദരബാദ്: അപ്രതീക്ഷിതമായാണ് ആകാശത്ത് നിന്ന് ഒരു കാര്‍ നിലം പതിച്ചത്. ഇത് കണ്ട് നിന്ന ആളുകള്‍ ഞെട്ടി. ഹൈദരബാദില റായ് ദുര്‍ഗം ഫ്‌ലൈ ഓവറില്‍ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ താഴേക്ക് പതിക്കുകയായിരുന്നു. ബയോഡൈവേഴ്‌സിറ്റി ജങ്ഷന് സമീപത്തായിരുന്നു  സംഭവം. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്.

അപകടത്തില്‍ ഒരു കാല്‍നടയാത്രക്കാരന്‍ മരിച്ചു.രണ്ട് പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വീഴ്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ അനുസരിച്ച് നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനാണ് സാധ്യത. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com