എന്‍സിപി നീക്കത്തില്‍ അമ്പരന്ന് രാഷ്ട്രീയനേതൃത്വം ; ആശംസകളുമായി മോദിയും അമിത് ഷായും ; ജനവികാരം നടപ്പാക്കിയെന്ന് ബിജെപി

ജനം കിച്ചടി സര്‍ക്കാരിനെയല്ല ആഗ്രഹിച്ചത്. ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്‌നാവിസ്
എന്‍സിപി നീക്കത്തില്‍ അമ്പരന്ന് രാഷ്ട്രീയനേതൃത്വം ; ആശംസകളുമായി മോദിയും അമിത് ഷായും ; ജനവികാരം നടപ്പാക്കിയെന്ന് ബിജെപി

മുംബൈ : മഹാരാഷ്ട്രയില്‍ നടന്ന വന്‍ നാടകീയ നീക്കത്തില്‍ എന്‍സിപിയെ കൂട്ടുപിടിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് രാഷ്ട്രീയനേതാക്കള്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കി. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന വേളയിലായിരുന്നു ബിജെപിയുടെ പൂഴിക്കടകന്‍ പ്രയോഗം. സഖ്യനീക്കത്തില്‍ മുമ്പിലുണ്ടായിരുന്ന എന്‍സിപിയെ തന്നെ കൂടെചേര്‍ത്താണ് മഹാരാഷ്ട്രയില്‍ ബിജെപി തുടര്‍ഭരണം ഉറപ്പാക്കിയത്.

രാവിലെ എട്ടുമണിയോടെയായിരുന്നു ഏവരെയും അമ്പരപ്പിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപി നേതാവും ശരദ് പവാറിന്റെ അനന്തരവനുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ബിജെപി ചെയ്തതെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ജനം കിച്ചടി സര്‍ക്കാരിനെയല്ല ആഗ്രഹിച്ചത്. ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി. കര്‍ഷകതാല്‍പ്പര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ബിജെപി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പുതിയ ബിജെപി സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആശംസകള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com