'പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു'; ശരദ് പവാറിന്റെ മകളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്

അജിത് പവാര്‍ ബിജെപിക്കൊപ്പം പോയി സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല ശിവസേന, കോണ്‍ഗ്രസ് ക്യാമ്പുകള്‍.
'പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു'; ശരദ് പവാറിന്റെ മകളുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്

മുംബൈ: അജിത് പവാര്‍ ബിജെപിക്കൊപ്പം പോയി സര്‍ക്കാര്‍ രൂപീകരിച്ചതിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല ശിവസേന, കോണ്‍ഗ്രസ് ക്യാമ്പുകള്‍. താന്‍ അറിഞ്ഞിട്ടല്ല അജിത് പവാര്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് ആവര്‍ത്തിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അത് കാര്യമായി വിശ്വാസത്തിലെടുത്തിട്ടില്ല എന്നാണ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം, അജിത് പവാറിന്റെ നീക്കത്തോടെ പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു എന്നുള്ള ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ പ്രതികരണമാണ് ഇപ്പോള്‍ മറ്റൊരു ചര്‍ച്ചാ വിഷയം.

വാട്‌സ്ആപ്പ് സ്റ്റാറ്റസായാണ് സുപ്രിയ ഇത് പറഞ്ഞത്. 'പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു.' എന്നാണ് സുപ്രിയ കുറിച്ചത്. ഈറനണിഞ്ഞ കണ്ണുകളോടെ മാധ്യമങ്ങളെ കണ്ട സുപ്രിയ കൂടുതല്‍ പ്രതികരണത്തിന് തയാറായതുമില്ല.

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിയെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് മാറ്റി.  ഒമ്പത് എംഎല്‍എമാരെയാണ് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മാറ്റുന്നത്. കോണ്‍ഗ്രസ്, ശിവസേന എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റുന്നുണ്ട്.

കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരെ പാര്‍ട്ടിക്ക് ഭരണമുള്ള മധ്യപ്രദേശിലെ ഭോപ്പിലേക്ക് മാറ്റി. ശിവസേന എംഎല്‍എമാരെ രാജസ്ഥാനിലെ ജയ്പൂരിലേക്കാണ് മാറ്റിയിരിക്കുന്നത്.അതേസമയം, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ എന്‍സിപി എംപി സുനില്‍ തത്കരെയുമായി ചര്‍ച്ച നടത്തി. സഹോദരന്‍ ശ്രീനിവാസ് പവാറിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ എന്‍സിപി എംഎല്‍എമാരായ ദിലീപ് വാല്‍സെ പാട്ടീലും ഹഷന്‍ മുഷ്‌റഫും പങ്കെടുത്തു. കനത്ത സുരക്ഷാ വലയത്തിലാണ് ചര്‍ച്ച നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com