വനിതാ പൊലീസിനെ അപമാനിച്ചു; ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് അറസ്റ്റില്‍

അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച വനിതാ കോണ്‍സ്റ്റബിളിന്റെ വീട്ടിലെത്തിയ ഡിഎസ്പി അവരെ ഭീഷണിപ്പെടുത്തി
വനിതാ പൊലീസിനെ അപമാനിച്ചു; ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് അറസ്റ്റില്‍

ചണ്ഡീഗഢ്: വനിതാ കോണ്‍സ്റ്റബിളിനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) അറസ്റ്റില്‍. റോത്തക്കിലെ വിജിലന്‍സ് ഡിഎസ്പി നരേന്ദ്ര സിവാച്ചാണ് അറസ്റ്റിലായത്.  സഹപ്രവര്‍ത്തകയായ കോണ്‍സ്റ്റബിളാണ് ഡിഎസ്പിക്കെതിരെ പരാതിപ്പെട്ടത്. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഉന്നത ഉദ്യോഗസ്ഥന്‍ അപമാനിച്ചുവെന്ന പരാതി ആറുമാസം മുന്‍പാണ് ഇവര്‍ നല്‍കിയത്. ഇതേത്തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച വനിതാ കോണ്‍സ്റ്റബിളിന്റെ വീട്ടിലെത്തിയ ഡിഎസ്പി അവരെ ഭീഷണിപ്പെടുത്തി. ഉടന്‍തന്നെ  അവര്‍ പരാതിപ്പെടുകയും ഹരിയാണ പൊലീസ് ഡിഎസ്പിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com