ജെഎൻയു സമരം; ചർച്ചയ്ക്ക് ഉന്നതാധികാര സമിതി; അംഗീകരിക്കില്ലെന്ന് വിദ്യാർത്ഥികൾ
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th November 2019 09:10 PM |
Last Updated: 24th November 2019 09:10 PM | A+A A- |

ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥി പ്രക്ഷോഭം തണുപ്പിക്കാൻ ശ്രമവുമായി സർവകലാശാല അധികൃതർ രംഗത്തെത്തി. സമരം 28 ദിവസം പിന്നിടുമ്പോഴാണ് അധികൃതർ ചർച്ചക്ക് തയ്യാറാകുന്നത്.
വിദ്യാർത്ഥികളുമായുള്ള ചർച്ചയ്ക്ക് ആഭ്യന്തര ഉന്നതാധികാര സമിതിയെ നിയമിച്ചു. സർവകലാശാലയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഏഴ് പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. എന്നാൽ സമിതിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ.
ഫീസ് വർധനവ് പിന്തുണക്കുന്നവരെ മാത്രമാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി. ഇത്തരത്തിലുള്ള സമിതിയെ അംഗീകരിക്കില്ലെന്നും അവർ വ്യക്തമാക്കി.