അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും?; സമ്മര്‍ദ്ദവുമായി പാർട്ടിയും കുടുംബവും

ബിജെപി ക്യാംപിലെത്തി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ എന്‍സിപിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സമ്മര്‍ദ്ദ നീക്കം ശക്തം
അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും?; സമ്മര്‍ദ്ദവുമായി പാർട്ടിയും കുടുംബവും

ന്യൂഡല്‍ഹി:  ബിജെപി ക്യാംപിലെത്തി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ എന്‍സിപിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സമ്മര്‍ദ്ദ നീക്കം ശക്തം. അജിത് പവാറിന് വേണ്ടിയുള്ള വാതിലുകള്‍ തുറന്നുകിടക്കുകയാണെന്നാണ് പാര്‍ട്ടി നേതൃത്വം പറഞ്ഞു. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം കുടുംബത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.

അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.ഫ​ഡ്നാ​വി​സി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ പ​ങ്കെ​ടു​ത്ത എ​ൻ​സി​പി​യു​ടെ അ​ഞ്ച് എം​എ​ൽ​എ​മാ​രെ​യും പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​കെ ക്ഷ​ണി​ക്കു​ക​യാ​ണ്. ഫ​ഡ്നാ​വി​സി​ന് ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​വി​ല്ലെ​ന്നും എ​ൻ​സി​പി​യു​ടെ പു​തി​യ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യ ജ​യ​ന്ത് പാ​ട്ടീ​ൽ പ​റ​ഞ്ഞു. അ​ജി​ത് പ​വാ​ർ മ​റു​ക​ണ്ടം​ചാ​ടി​യ​തോ​ടെ​യാ​ണ് ജ​യ​ന്ത് പാ​ട്ടീ​ലി​നെ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി എ​ൻ​സി​പി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
 
ഫ​ഡ്നാ​വി​സ് മ​ന്ത്രി​സ​ഭ​യ്ക്ക് വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ൽ ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​വി​ല്ല. എ​ൻ​സി​പി‍​യു​ടെ എ​ല്ലാ എം‌​എ​ൽ‌​എ​മാ​രും ത​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്, ത​ങ്ങ​ളെ ബ​ന്ധ​പ്പെ​ടാ​ത്ത ശേ​ഷി​ക്കു​ന്ന അ​ഞ്ച് എം‌​എ​ൽ‌​എ​മാ​രെ​യും പാ​ർ​ട്ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്നു- ജ​യ​ന്ത് പാ​ട്ടീ​ൽ പ​റ​ഞ്ഞു. അ​ജി​ത് എ​ന്തു​കൊ​ണ്ടാ​ണ് ബി​ജെ​പി​യെ പി​ന്തു​ണ​ച്ച​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ജി​തു​മാ​യി സം​സാ​രി​ക്കാ​ൻ മൂ​ന്നു നേ​താ​ക്കളെ ശ​ര​ത് പ​വാ​ർ അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​ച​ർ‌​ച്ച​യി​ൽ‌ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ത​നി​ക്ക് വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്നും ജ​യ​ന്ത് പാ​ട്ടീ​ൽ‌ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com