'അതിബുദ്ധി ആപത്ത് ആകുമോ?';  'മഹാ'നാടകം സുപ്രീം കോടതിയില്‍; ഫഡ്‌നാവിസിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ത്രികക്ഷി സഖ്യം

ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
'അതിബുദ്ധി ആപത്ത് ആകുമോ?';  'മഹാ'നാടകം സുപ്രീം കോടതിയില്‍; ഫഡ്‌നാവിസിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ത്രികക്ഷി സഖ്യം


ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ബിജെപി നീക്കത്തിനെതിരായി ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സംയുക്ത ഹര്‍ജി ഞായറാഴ്ച പരിഗണിക്കും. രാവിലെ 11.30നാണ് ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ വരിക. മൂന്നംഗ ബഞ്ചാണ് ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാര്‍ട്ടികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമസഭ ഉടന്‍ വിളിച്ചുചേര്‍ത്ത് വിശ്വാസവോട്ട് തേടാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ത്രികക്ഷി സഖ്യത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.അതേസമയം ശനിയാഴ്ച വൈകിട്ട് സുപ്രീം കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ സുപ്രീം കോടതിയില്‍ തടഞ്ഞു. തുടര്‍ന്നു മുതിര്‍ന്ന അഭിഭാഷകന്‍ ദേവ്ദത്തും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.

അതേസമയം ഗവര്‍ണര്‍മാരുടെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനു മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഡല്‍ഹിയിലെത്തി. നാളെയാണ് പരിപാടി നടക്കുന്നത്. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരും സുരക്ഷിതമായിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാം മറികടന്നാണ് മഹാരാഷ്ട്ര ഗവര്‍ണറുടെ പ്രവര്‍ത്തനം. യാതൊരു പരിശോധനയും ഇല്ലാതെ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിക്കുകയായിരുന്നു. പ്രശ്‌നം പാര്‍ലമെന്റിലും ചര്‍ച്ചയാക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com