ബിജെപിയുടെ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കൈലാഷ് ചന്ദ്ര ജോഷി അന്തരിച്ചു

മധ്യപ്രദേശില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്ന കൈലാഷ് ചന്ദ്ര
ബിജെപിയുടെ മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കൈലാഷ് ചന്ദ്ര ജോഷി അന്തരിച്ചു


ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ കൈലാഷ് ചന്ദ്ര ജോഷി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു.

1997 - 1998ല്‍ ആറ് മാസം മാത്രമാണ് കൈലാഷ് മധ്യപ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. 2004 മുതല്‍ 2014 വരെ 10 വര്‍ഷം ഭോപ്പാല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയില്‍ എത്തിയിരുന്നു. 1962ല്‍ ബാഗില്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998ലും ഇതേമണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയാണ് മുഖ്യമന്ത്രിയായതും.  2000 -2004 ല്‍ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിരുന്നു.

മധ്യപ്രദേശില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്ന കൈലാഷ് ചന്ദ്ര. കൈലാഷ് ചന്ദ്രയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com