റിസോര്‍ട്ടുമില്ല, ചാക്കുമില്ല; മഹാരാഷ്ട്രയില്‍ സ്വസ്ഥമായി വീട്ടില്‍ കിടുന്നുറങ്ങുന്ന ഒരേയൊരു എംഎല്‍എ!

മഹാരാഷ്ട്രയിലെ റിസോര്‍ട്ട് നാടകങ്ങള്‍ തുടരുമ്പോള്‍ സ്വന്തം വീട്ടില്‍ സമാധാനമായി കിടുന്നുറങ്ങുന്നൊരു എംഎല്‍എയുണ്ട്; ദഹാനു മണ്ഡലത്തില്‍ നിന്നുള്ള സിപിഎം എംഎല്‍എ  വിനോദ് നിക്കോളെ
റിസോര്‍ട്ടുമില്ല, ചാക്കുമില്ല; മഹാരാഷ്ട്രയില്‍ സ്വസ്ഥമായി വീട്ടില്‍ കിടുന്നുറങ്ങുന്ന ഒരേയൊരു എംഎല്‍എ!

ഹാരാഷ്ട്രയിലെ റിസോര്‍ട്ട് നാടകങ്ങള്‍ തുടരുമ്പോള്‍ സ്വന്തം വീട്ടില്‍ സമാധാനമായി കിടുന്നുറങ്ങുന്നൊരു എംഎല്‍എയുണ്ട്; ദഹാനു മണ്ഡലത്തില്‍ നിന്നുള്ള സിപിഎം എംഎല്‍എ  വിനോദ് നിക്കോളെ. കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന എംഎല്‍എമാര്‍ ബിജെപിയുടെ ചാക്കിട്ടു പിടുത്തം ഭയന്ന് റിസോര്‍ട്ടുകളില്‍ കിടുന്നുറങ്ങുമ്പോള്‍, ഒരുഭയവുമില്ലാതെ സ്വന്തം വീട്ടില്‍ കിടന്നുറങ്ങി, ജനങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ് വിനോദ് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത്.

ഇടത് പ്രൊഫൈലുകള്‍ ആരംഭിച്ച ചര്‍ച്ച മറ്റു രാഷ്ട്രീയ നിരീക്ഷകരും പങ്കുവയ്ക്കുന്നുണ്ട്. മറ്റ് എംഎല്‍എമാര്‍ റിസോര്‍ട്ടുകളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് ഓടുമ്പോള്‍ സ്വന്തം മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയിലാണ് വിനോദ് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മഹാരാഷ്ട്രയിലെ 'ഏറ്റവും ദരിദ്രനായ' എംഎല്‍എ കൂടിയാണ് വിനോദ്. അന്‍പത്തിരണ്ടായിരം രൂപയുടെ സ്വത്തുക്കള്‍ മാത്രം സ്വന്തമായുള്ള വിനോദ് പൂര്‍ണ്ണ സമയ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആകുന്നതിനു മുന്‍പ് വടപാവ് കച്ചവടക്കാരന്‍ ആയിരുന്നു.

മഹാരാഷ്ട്രയെ പിടിച്ചു കുലുക്കിയ 2018ല്‍ നടന്ന കര്‍ഷകരുടെ ലോങ് മാര്‍ച്ചിന്റെ മുഖ്യ സംഘാടകരിലൊരാള്‍ കൂടിയായിരുന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ വിനോദ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com