ചില്ലിപ്പൈസയില്ല, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സഹായിക്കണമെന്ന് കേജരിവാൾ
By സമകാലിക മലയാളം ഡെസ്ക് | Published: 25th November 2019 09:03 AM |
Last Updated: 25th November 2019 09:03 AM | A+A A- |

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ധനസഹായം അഭ്യർഥിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടിക്ക് പണമില്ലെന്നും പൊതുജനങ്ങൾ സഹായിക്കണമെന്നുമാണ് കേജരിവാളിന്റെ അഭ്യർത്ഥന.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചില്ലിപ്പൈസ താൻ നേടിയിട്ടില്ലെന്നും ഇതിനിടയിൽ ഡൽഹിയിൽ നിരവധി കാര്യങ്ങൾ ചെയ്തെന്നും അദ്ദേഹം പറഞ്ഞു. തനിക്കുവേണ്ടി തെരഞ്ഞെടുപ്പിനെ ജനങ്ങളാണ് നേരിടേണ്ടതെന്നും കേജരിവാൾ പ്രസ്താവനയിൽ പറഞ്ഞു.
അനധികൃത കോളനികൾ രജിസ്റ്റർ ചെയ്തു നൽകാമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം വിശ്വസിക്കരുതെന്നും താൻ ഈ കോളനികളിൽ കുടിവെള്ളം എത്തിക്കുകയും റോഡുകളും ഓടകളും നിർമിക്കുകയും ചെയ്തപ്പോൾ അവർ എവിടെയായിരുന്നെന്നും കേജരിവാൾ ചോദിച്ചു. രജിസ്റ്റർ ചെയതു തരുന്നതുവരെ ആരെയും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.