മഹാരാഷ്ട്ര നാടകം പാര്‍ലമെന്റില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2019 11:09 AM |
Last Updated: 25th November 2019 11:09 AM | A+A A- |

ന്യൂഡല്‍ഹി: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേത്യത്വത്തിലാണ് പ്രതിഷേധം. ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാരിന് എതിരെ പ്രതിഷേധമുയര്‍ത്തും എന്ന് കെസി വേണുഗോപാല്‍ എംപി പറഞ്ഞു.
നേരത്തെ, പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തുന്നത് സംബന്ധിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഗുലാം നബി ആസാദ്, ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കെ സി വേണുഗോപാല്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്.
Delhi: Congress Interim President Sonia Gandhi leads party's protest in Parliament premises over Maharashtra government formation issue. pic.twitter.com/B98L3uHqq0
— ANI (@ANI) November 25, 2019
അതേസമയം, മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് എതിരെ രാജ്യസഭയില്‍ സിപിഐ എംപി ബിനോയ് വിശ്വം നോട്ടീസ് നല്‍കി. രാജ്യസഭ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാണ് നോട്ടീസില്‍ ബിനോയ് വിശ്വം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക് മാനക്കേടുണ്ടാക്കുന്ന നടപടികളാണ് മഹാരാഷ്ട്രയില്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.