വീട്ടിലെത്തിയ അഭിഭാഷകയെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു; അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തു; പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2019 10:39 AM |
Last Updated: 25th November 2019 10:39 AM | A+A A- |

ലക്‌നൗ: അഭിഭാഷകയെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡിയിലെ പൊലീസ് കോണ്‍സ്റ്റബിളാണ് അഭിഭാഷകയെ പീഡിപ്പിച്ചത്. അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കേസിലെ രണ്ടുപേരും ഒരു സ്റ്റേഷന്‍ പരിധിയിലുള്ളവരാണ്. അഭിഭാഷക പൊലീസുകാരന്റെ വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. ഇതിന് പിന്നാലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലിസുകാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്ത്രപ്രധാനമായ കേസ് ആയതിനാല്‍ അന്വേഷണം നടത്തിയ ശേഷം മാത്രമെ കേസിനെ കുറിച്ച് എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളുവെന്ന പൊലീസ് സുപ്രണ്ട് രണ്‍ വിജയ് പറഞ്ഞു.
അതേസമയം ഇരുവരും തമ്മിലുള്ള ഭൂമിതര്‍ക്കത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യം പൊലീസുകാരന്‍ അഭിഭാഷയുടെ പിതാവിനെതിരെ പരാതി നല്‍കിയിരുന്നു. ഈ തര്‍ക്കമാണ് കേസിനാധാരമെന്നാണ് പൊലീസിന്റെ സംശയം.