ഇന്ത്യയിലെ ഭക്ഷണം അസഹനീയമെന്ന് അമേരിക്കകാരന്‍; ഡിസ്‌ലൈക്കിന് സമയമായെന്ന് സൊമാറ്റോ; പ്രതിഷേധച്ചൂട് 

ഇന്ത്യയിലെ ഭക്ഷണം അസഹനീയമെന്ന് ട്വീറ്റ് ചെയ്ത അമേരിക്കന്‍ അക്കാദമിക പണ്ഡിതന് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം
ഇന്ത്യയിലെ ഭക്ഷണം അസഹനീയമെന്ന് അമേരിക്കകാരന്‍; ഡിസ്‌ലൈക്കിന് സമയമായെന്ന് സൊമാറ്റോ; പ്രതിഷേധച്ചൂട് 

ന്ത്യയിലെ ഭക്ഷണം അസഹനീയമെന്ന് ട്വീറ്റ് ചെയ്ത അമേരിക്കന്‍ അക്കാദമിക പണ്ഡിതന് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം. ഇന്ത്യയിലെ ഭക്ഷണം അസഹീനയമാണെന്നും എന്നാല്‍ ഇക്കാര്യം എല്ലാവരും മറച്ചുവെയ്ക്കുകയാണെന്നുമാണ് ടോം നിക്കോള്‍സ് ട്വീറ്റ് ചെയ്തത്. ഇത് ഏറ്റെടുത്ത സോഷ്യല്‍മീഡിയ വ്യാപകമായാണ് ടോം നിക്കോള്‍സിനെ വിമര്‍ശിച്ചത്. ഇതിന്റെ ചുവടു പിടിച്ചു പ്രമുഖ ഒാണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ ഇന്ത്യയും തക്ക മറുപടിയുമായി രംഗത്തുവന്നത്. ട്വിറ്ററില്‍ ഡിഡ്‌ലൈക്ക് ബട്ടണ്‍ ആരംഭിക്കേണ്ട സമയമായി എന്നായിരുന്നു സൊമാറ്റോയുടെ പ്രതികരണം.

നിങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുള്ള ഭക്ഷണത്തെ കുറിച്ച് പറയൂ എന്ന് ട്വിറ്റര്‍ ഉപയോക്താവായ ജോണ്‍ ബെക്കര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് നിക്കോള്‍സ് ഇന്ത്യന്‍ ഭക്ഷണത്തെ മോശമാക്കി ട്വീറ്റ് ചെയ്തത്. നിങ്ങള്‍ക്ക് ശരിക്കും ടേസ്റ്റ്ബഡ്‌സ് ഉണ്ടോ എന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്.

ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന സംസ്‌കാരവും ഭക്ഷണരീതിയുമുള്ള ഒരു നാടിനെ എന്തര്‍ഥത്തിലാണ് ഇത്തരത്തില്‍ വിമര്‍ശിച്ചതെന്നാണ് പലരുടെയും ചോദ്യം. രാജ്യത്തിന്റെ എല്ലാ ഭാഗത്തെയും ഭക്ഷണം കഴിക്കാതെ എങ്ങനെയാണ് നിക്കോളിന് ഇങ്ങനെ ആക്ഷേപിക്കാന്‍ കഴിയുന്നതെന്നും ചിലര്‍ കുറിച്ചു. നമുക്കിഷ്ടമല്ലാത്ത ഒരു ഭക്ഷണം ഇഷ്ടപ്പെടാതിരിക്കാമെന്നും പക്ഷേ മോശമാണെന്ന് പറയുന്നത് ശരിയല്ലെന്നുമാണ് മറ്റു ചിലര്‍ പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com