ചി​ല്ലി​പ്പൈ​സയില്ല, തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് കേ​ജ​രി​വാ​ൾ 

ത​നി​ക്കു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ ജ​ന​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ട​തെ​ന്നും കേ​ജ​രി​വാ​ൾ
ചി​ല്ലി​പ്പൈ​സയില്ല, തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്ന് കേ​ജ​രി​വാ​ൾ 


ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ ധനസഹായം അ​ഭ്യ​ർ​ഥി​ച്ച് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ പാ​ർ​ട്ടി​ക്ക് പ​ണ​മി​ല്ലെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ സ​ഹാ​യി​ക്ക​ണ​മെന്നുമാണ് കേ​ജ​രി​വാ​ളിന്റെ അഭ്യർത്ഥന. 

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ചി​ല്ലി​പ്പൈ​സ താ​ൻ നേ​ടി​യി​ട്ടി​ല്ലെന്നും ഇതിനിടയിൽ ഡ​ൽ​ഹി​യി​ൽ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്തെന്നും അദ്ദേഹം പറഞ്ഞു. ത​നി​ക്കു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ ജ​ന​ങ്ങ​ളാ​ണ് നേ​രി​ടേ​ണ്ട​തെ​ന്നും കേ​ജ​രി​വാ​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.‌

അ​ന​ധി​കൃ​ത കോ​ള​നി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു ന​ൽകാമെന്ന കേന്ദ്രസർക്കാർ വാ​ഗ്ദാനം വിശ്വസിക്കരുതെന്നും താ​ൻ ഈ ​കോ​ള​നി​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക​യും റോ​ഡു​ക​ളും ഓ​ട​ക​ളും നി​ർ​മി​ക്കു​ക​യും ചെ​യ്തപ്പോൾ അവർ എ​വി​ടെ​യാ​യി​രു​ന്നെ​ന്നും കേ​ജ​രി​വാ​ൾ ചോ​ദി​ച്ചു.  ര​ജി​സ്റ്റ​ർ ചെ​യ​തു ത​രു​ന്ന​തു​വ​രെ ആ​രെ​യും വി​ശ്വ​സി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com